
ഐ എസ് എൽ ആദ്യ പാദ സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് ജംഷഡ്പൂർ എഫ്‌സി. ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു ജയം. ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ മത്സരത്തിൽ രണ്ടാം പകുതിയുടെ അധിക സമയത്ത് നേടിയ ഗോളിലാണ് ജംഷഡ്പൂർ ജയിച്ചു കയറിയത്. ഹാവി ഹെർണാണ്ടസാണ് ആ ഗോൾ നേടിയത്. 24-ാം മിനിറ്റിൽ ജാവിയർ സിവേറിയോയും ജംഷഡ്പൂരിനായി ഗോൾ നേടി. 37-ാം മിനിറ്റിൽ ജേസൺ കമ്മിങ്സ് മോഹൻ ബഗാനായി ഗോൾ നേടി.
56 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാമതായാണ് മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ് സെമിയിലേക്ക് എത്തിയിരുന്നത്. പ്‌ളേ ഓഫിൽ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചാണ് ജംഷഡ്പൂർ എഫ്‌സി എത്തിയത്. രണ്ടാം പാദ പോരാട്ടം ഏപ്രിൽ ഏഴിന് നടക്കും. ഇന്നലെ മറ്റൊരു ആദ്യ പാദ സെമി മത്സരത്തിൽ എഫ്‌സി ഗോവയെ ബെംഗളൂരു എഫ്‌സി രണ്ടുഗോളിന് തോൽപ്പിച്ചിരുന്നു.
Content Highlights: jamshedpur vs mohun bagan