25 വർഷത്തെ ബന്ധം അവസാനിപ്പിച്ച് മുള്ളർ; ബയേൺ മ്യൂണിക്ക് വിടുന്നു

ബയേൺ മ്യൂണിക്കിന്റെ എക്കാലത്തെയും ഇതിഹാസ താരം തോമസ് മുള്ളർ ക്ലബ് വിടുന്നു

dot image

ബയേൺ മ്യൂണിക്കിന്റെ എക്കാലത്തെയും ഇതിഹാസ താരം തോമസ് മുള്ളർ ക്ലബ് വിടുന്നു. 25 വർഷത്തെ നീണ്ട യാത്രയ്ക്ക് ശേഷം ക്ലബ് വിടുകയാണെന്ന് 35 കാരനായ മുള്ളർ പറഞ്ഞു. ക്ലബാണ് ഈ തീരുമാനത്തിൽ മുന്നിൽ നിന്നതെന്നും താരം പറഞ്ഞു. കുറച്ചുകാലമായി താരം സൈഡ് ബെഞ്ചിലായിരുന്നു.

പത്താം വയസ്സിൽ ബയേൺ ജൂനിയർ സിസ്റ്റത്തിലൂടെ കടന്നുവന്ന മുള്ളർ രണ്ട് ചാമ്പ്യൻസ് ലീഗുകളും 12 ബുണ്ടസ്ലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. ബയേണിനായി 743 മത്സരങ്ങ ളിൽ നിന്ന് 247 ഗോളുകളും 273 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2014-ൽ ജർമ്മനിക്ക് വേണ്ടി ലോകകപ്പ് നേടിയ മുള്ളർ, 2024 യൂറോ കപ്പിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചിരുന്നു. 14 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ 131 മത്സരങ്ങളിൽ കളിച്ച് 45 ഗോളുകൾ നേടി.

content highlights: Thomas Muller to leave Bayern Munich after 25 years at club

dot image
To advertise here,contact us
dot image