
അവസാന മിനിറ്റിൽ സുനിൽ ഛേത്രി നേടിയ ഗോളിന്റെ ബലത്തിൽ എഫ്‌സി ഗോവയെ തോൽപ്പിച്ച് ബെംഗളൂരു എഫ്‌സി ഐ എസ് എൽ ഫൈനലിൽ. ആദ്യ പാദത്തിൽ 2 - 0 ന് ജയിച്ച ബെംഗളൂരു ഇന്ന് നടന്ന രണ്ടാം പാദത്തിൽ 2 -1 ന്റെ തോൽവി ഏറ്റുവാങ്ങിയെങ്കിലും അഗ്രിഗേറ്റ് സ്‌കോറിൽ 3 -2 ന്റെ ജയം നേടി.
ഇന്ന് നടന്ന രണ്ടാം പാദത്തിൽ ഗോവയുടെ മുന്നേറ്റങ്ങളാണ് കൂടുതൽ കണ്ടത്. ബോർജ ഹെരേര 49-ാം മിനിറ്റിലും അർമാൻഡോ 88-ാം മിനിറ്റിലും ഗോവയ്ക്ക് വേണ്ടി ഗോൾ നേടി. എന്നാൽ 90 മിനിറ്റ് കഴിഞ്ഞുള്ള അധിക സമയത്ത് ഛേത്രി ബെംഗളൂരുവിന് വേണ്ടി ഗോൾ നേടി ഫൈനൽ ബെർത്ത് നൽകി.
ഇനി മോഹൻ ബഗാനും ജംഷഡ്പൂരും തമ്മിലുള്ള സെമി പോരാട്ടത്തിലെ വിജയികളെയാകും ബെംഗളൂരു നേരിടുക. ആദ്യ പാദ പോരാട്ടത്തിൽ ജംഷഡ്പൂർ 2 -1 ന് ജയിച്ചിരുന്നു. നാളെയാണ് രണ്ടാം പാദ മത്സരം. ഏപ്രിൽ 12 നാണ് ഫൈനൽ.
Content Highlights: FC Goa vs Bengaluru FC, ISL 2025 Semi-Final