
ലിവർപൂൾ ആരാധകർക്ക് ആശ്വാസ വാർത്ത. മുഹമ്മദ് സലാ രണ്ടുവർഷം കൂടി ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ലിവർപൂളിനായി ബൂട്ടുകെട്ടും. നേരത്തെ താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ലിവർപൂളിനായി 394 മത്സരങ്ങളിൽ കളിച്ച സലാ, 243 ഗോളുകളും നേടിയിട്ടുണ്ട്. ലിവർപൂളിന്റെ എക്കാലത്തെയും ഗോൾവേട്ടക്കാരിൽ മൂന്നാമൻ കൂടിയാണ് ഈ 32 കാരൻ.
2017ലാണ് ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമ വിട്ട് ആൻഫീൽഡിലെത്തുന്നത്. ലിവർപൂളിനൊപ്പം ചാംപ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടങ്ങൾ ചൂടി. ഈ സീസണിലും കിരീടം ഏറെക്കുറെ ഉറപ്പിച്ചാണ് ലിവർപൂളിന്റെ കുതിപ്പ്. നിലവിൽ 31 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുമായി ഒന്നാമതാണ്. രണ്ടാമതുള്ള ആഴ്‌സണലിന് 62 പോയിന്റ് മാത്രമാണുള്ളത്. ഈ സീസണിലും പ്രീമിയർ ലീഗിൽ 27 ഗോളുകളും 17 അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് താരം.
Content Highlights: Mohamed Salah signs new contract with Liverpool FC