
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയും പി എസ് ജിയും സെമിയിൽ. രണ്ടാം പാദ ക്വാർട്ടറിൽ ഇരുടീമുകളും പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ വിജയമാണ് ഇരുടീമുകൾക്കും സെമി പ്രവേശനത്തിന് സഹായകമായത്. ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. എന്നാൽ ആദ്യ പാദത്തിലെ എതിരില്ലാത്ത നാല് ഗോളിന്റെ വിജയം സ്പാനിഷ് ക്ലബിന് ഗുണമായി. ക്വാർട്ടർ രണ്ട് പാദങ്ങളിലുമായി 5-3 എന്ന അഗ്രിഗേറ്റ് സ്കോറിൽ ബാഴ്സലോണ ചാംപ്യൻസ് ലീഗിന്റെ സെമിയിലേക്ക് കടന്നു. ഡോർട്ട്മുണ്ടിനായി സെർഹൗ ഗുയ്‌റാസിയെ നേടിയ ഹാട്രിക് നേട്ടം പാഴായി.
മറ്റൊരു മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി എസ് ജി ആസ്റ്റൺ വില്ലയോട് പരാജയപ്പെട്ടത്. എന്നാൽ ആദ്യ പാദ ക്വാർട്ടറിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വില്ല പി എസ് ജിയെ തോൽപ്പിച്ചിരുന്നു. ഇതോടെ രണ്ട് പാദങ്ങളിലുമായി നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് പി എസ് ജിയുടെ വിജയം.
യുവേഫ ചാംപ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടറിൽ ഇന്ന് റയൽ മാഡ്രിഡ് ആഴ്സണലിനെയും ഇന്റർ മിലാൻ ബയേൺ മ്യൂണികിനെയും നേരിടും. നേരത്തെ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡിനെതിരെ ആഴ്സണൽ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം നേടിയിരുന്നു. ബയേൺ മ്യൂണികിനെതിരെ ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലാണ്.
Content Highlights: Barcelona, PSG makes it to UEFA Champions League semis despite loses in the second leg quarter