വാഹനാപകടത്തിൽ ക്രൊയേഷ്യൻ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

ക്രൊയേഷ്യൻ ഫുട്ബോൾ ഫെഡറേഷനാണ് സങ്കടകരമായ വാർത്ത പങ്കുവെച്ചത്

dot image

ക്രൊയേഷ്യൻ ഫുട്ബോൾ താരം നിക്കോള പോക്രിവാച്ച് മരണപ്പെട്ടു. മധ്യ കൊയേഷ്യയിലെ കാർലോവാക്കിൽ ഉണ്ടായ ഗുരുതരമായ വാഹനാപകടത്തിലാണ് മരണം. ക്രൊയേഷ്യൻ ഫുട്ബോൾ ഫെഡറേഷനാണ് ദുഃഖകരമായ വാർത്ത പങ്കുവെച്ചത്.

പോക്രിവാചിനൊപ്പം മറ്റൊരാളും നാല് വാഹനങ്ങൾ കൂട്ടിമുട്ടിയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്. 39 കാരനായ മുൻ അന്താരാഷ്ട്ര താരം 2008 മുതൽ 2010 വരെ 15 മത്സരങ്ങൾ ക്രൊയേഷ്യൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ക്ലബ് കരിയറിൽ ഫ്രഞ്ച് ക്ലബ് മൊണോക്കോ, ഓസ്ട്രിയൻ ക്ലബ് ആൽബി സാൽസ് ബെർഗ് എന്നിവർക്കായി കളിച്ചിട്ടുണ്ട്.

Content highlights: Former Croatia international Nikola Pokrivac dies in car crash

dot image
To advertise here,contact us
dot image