'ലോകത്തെ മികച്ച ഇടമാക്കിയ മാർപാപ്പയ്ക്ക് നന്ദി'; അനുശോചനം രേഖപ്പെടുത്തി ലയണൽ മെസ്സി

'വ്യത്യസ്തനായ ഒരു പോപ്പ്, ഏറ്റവും പ്രിയപ്പെട്ടയാൾ, അർജൻ്റീനക്കാരൻ.' ലയണൽ മെസ്സി ഇൻസ്റ്റാ​​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

dot image

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. വ്യത്യസ്തനായ ഒരു പോപ്പ്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ, അർജൻ്റീനക്കാരൻ. പോപ്പ് ഫ്രാൻസിസിന് നിത്യശാന്തി. ലോകത്തെ മികച്ച സ്ഥലമാക്കിയതിന് അങ്ങേയ്ക്ക് നന്ദി. നിങ്ങളെ ഞങ്ങൾ എന്നും ഓർക്കും. ലയണൽ മെസ്സി ഇൻസ്റ്റാ​​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ബ്രോങ്കൈറ്റിസ് (ശ്വാസനാളത്തിലെ അണുബാധ) രോ​ഗബാധയില്‍ നിന്നും സുഖം പ്രാപിച്ച് വിശ്രമത്തിലിരിക്കെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്‍ച്ച് 23നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടത്. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാര്‍ച്ച് 23നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടത്. ഏറ്റവും ഒടുവില്‍ ഈസ്റ്റര്‍ ദിനത്തിലും മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ടിരുന്നു. ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. റോമിലെ സെന്റ്. മേരി മേജർ ബസിലിക്കയിൽ അന്ത്യവിശ്രമമൊരുക്കണമെന്ന് മാർപാപ്പ മരണപത്രത്തിൽ പറയുന്നു. മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നുണ്ട്. പോപ്പ് ഫ്രാൻസിസിന്റെ കബറടക്ക തീയതി ഇന്ന് നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Lionel Messi pens emotional tribute on Pope Francis demise

dot image
To advertise here,contact us
dot image