എൽ ക്ലാസിക്കോ തന്നെ ആരാധകർക്ക് ആഘോഷ വിരുന്നാണ്, അത് ഫൈനലിലാണെങ്കിലോ! ബാഴ്‌സ- റയൽ കോ​പ ഡെ​ൽ റേ ഫൈനൽ ഇന്ന്

കോ​പ ഡെ​ൽ റേ ഫൈ​ന​ലി​ൽ ഇരുടീമുകളും ഏ​റ്റു​മുട്ടും

dot image

ബാഴ്‌സലോണ-റയൽ മാഡ്രിഡ് ടീമുകൾ തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടം ഫുട്ബോൾ ആരാധകർക്ക് എന്നും അപൂർവമായ ആഘോഷ നിമിഷങ്ങളാണ്. എന്നാൽ അത് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിലായാലോ? ഈ ആവേശം ഇരട്ടിക്കും. അങ്ങനെയൊരു അസുലഭ നിമിഷത്തിനാണ് നാളെ പുലർച്ചെ ഫുട്ബോൾ ലോകം സാക്ഷിയാകുന്നത്.

കോ​പ ഡെ​ൽ റേ ഫൈ​ന​ലി​ൽ ഇരുടീമുകളും ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 1.30ന് ​ന​ട​ക്കു​ന്ന ക​ലാ​ശ​ക്ക​ളി​യി​ൽ ഏ​റ്റു​മുട്ടും. ലാ ​ലി​ഗ​യി​ലും കി​രീ​ട പോ​രാ​ട്ട​ത്തി​ലാ​ണ് ഇ​രു​ടീ​മു​ക​ളും. 33 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബാഴ്‍സയ്ക്ക് 76 പോയിന്റും റയലിന് 72 പോയിന്റുമാണുള്ളത്.


ബാ​ഴ്സ​ലോ​ണ നാ​ല് പോ​യ​ന്റു​ക​ൾ​ക്ക് മു​ന്നി​ലാ​ണ്. അ​ടു​ത്ത ആ​ഴ്ച ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ ഇ​ന്റ​ർ മി​ലാ​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ബാ​ഴ്സ​യും പു​തി​യ കോ​ച്ച് ഹാ​ൻ​സി ഫ്ലി​ക്കും ഈ ​സ​സീ​ണി​ൽ ഹാ​ട്രി​ക് കി​രീ​ട​ങ്ങ​ളാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. റയൽ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാർട്ടർ ഫൈനലിൽ ആഴ്‌സണലിനോട് തോറ്റ് പുറത്തായിരുന്നു.

അതേസമയം ജ​നു​വ​രി​യി​ൽ ന​ട​ന്ന സൂ​പ്പ​ർ ക​പ്പ് ഫൈ​ന​ലി​ൽ റ​യ​ലി​നെ 5-2 ന് ബാ​ഴ്സ ത​ക​ർ​ത്തിരുന്നു. ഒ​ക്ടോ​ബ​റി​ൽ ലാലിഗയിൽ 4-0നാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ജ​യം. 2014ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഫൈ​ന​ലി​ൽ ഇ​രു​ടീ​മു​ക​ളും കൊ​മ്പു​കോ​ർ​ക്കു​ന്ന​ത്.

Content Highlights: copa del rey final; barcelona vs realmadrid

dot image
To advertise here,contact us
dot image