സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കി. സബ് ജൂനിയര്‍ വിഭാഗം 400 മീറ്ററിൽ സ്വർണമെഡൽ കരസ്ഥമാക്കിയ മലപ്പുറം താരം രാജനെയാണ് അയോഗ്യനാക്കിയത്. ലൈന്‍ തെറ്റിച്ചോടിയെന്ന് ആരോപിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സബ് ജൂനിയര്‍ വിഭാഗം 400 മീറ്റർ വിഭാഗത്തിൽ ആറാം ട്രാക്കാണ് രാജന് അനുവദിച്ചിരുന്നത്. എന്നാല്‍ അഞ്ചാം ട്രാക്കിലായിരുന്നു രാജൻ മത്സരം ഫിനിഷ് ചെയ്തത്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് താരത്തെ അയോഗ്യനാക്കിയത്. ഇതോടെ മത്സരത്തില്‍ തിരുവനന്തപുരം ജിവി രാജയിലെ സായൂജിന് സ്വര്‍ണം നല്‍കും. അതേസമയം രാജനെ അയോഗ്യനാക്കിയ നടപടിയില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് പരിശീലകന്‍ അറിയിച്ചു.
എട്ട് ദിവസമായി നടക്കുന്ന കായികമേളയിൽ ഇന്നാണ് അത്‍ലറ്റിക് മത്സരങ്ങൾക്ക് തുടക്കമായത്. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. നീന്തൽ മത്സരങ്ങൾ പൂർണമായും കോതമംഗലത്തും ഇൻഡോർ മത്സരങ്ങൾ കടവന്ത്ര റീജണൽ സ്പോർസ് സെന്‍ററിലുമായാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗൺഹാളിലും മത്സരങ്ങൾ നടക്കും.
Content Highlights: State School Sports meet: Gold medalist disqualified