സംസ്ഥാന സ്കൂള്‍ കായിക മേളയിൽ കെഎ അൻസ്വാഫ് പുതിയ വേഗരാജാവ്. സീനിയർ ബോയ്സ് 100 മീറ്ററിൽ എറണാകുളത്തിന്റെ അൻസ്വാഫ് 10.806 സെക്കൻഡിലാണ് ഒന്നാമതെത്തിയത്. കീരാമ്പാറ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ വിദ്യാർഥിയാണ് അൻസ്വാഫ്. ജൂനിയർ ബോയ്സ് 100 മീറ്ററിൽ പാലക്കാടിൻറെ ജെ നിവേദ്കൃഷ്ണ ഒന്നാം സ്ഥാനത്തെത്തി. ജിഎച്ച്എസ്എസ് ചിറ്റൂർ വിദ്യാർഥിയായ നിവേദ്കൃഷ്ണ 10.98 സെക്കൻഡിലാണ് ഓട്ടം പൂർത്തിയാക്കിയത്.
സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജി വി രാജ സ്കൂളിലെ രഹ്ന രഘു ഒന്നാമതെത്തി. 12.62 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ജൂനിയർ പെൺകുട്ടികളിൽ ആലപ്പുഴയുടെ ആർ ശ്രേയ 12.54 സെക്കൻഡുകളിൽ ഫിനിഷ് ചെയ്തു. സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിനേക്കാൾ മികച്ച സമയമാണ് ആർ ശ്രേയ സ്വന്തമാക്കിയത്. സബ്ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കാസർകോട് അംഗഡിമൊഗർ ജിഎച്ച്എസ്എസിലെ ബി എ നിയാസ് അഹമ്മദ് ഒന്നാമതെത്തി (0:12:41). സബ് ജൂനിയർ പെൺകുട്ടികളിൽ ഇടുക്കി സിഎച്ച്എസ് കാൽവരി മൗണ്ടിലെ എസ് ദേവപ്രിയ സ്വർണം നേടി.
100 മീറ്ററിൽ വിവിധ വിഭാഗങ്ങളിലെ ആദ്യമൂന്നു സ്ഥാനക്കാർ
(താരം, ജില്ല, സ്കൂൾ, സമയം എന്ന ക്രമത്തിൽ)
സബ്ജൂനിയർ ആൺകുട്ടികൾ
ബി എ നിയാസ് അഹമ്മദ്– കാസർകോട് (ജിഎച്ച്എസ്എസ് അംഗഡിമൊഗർ) 0:12:41
എസ് സൗരവ്– കൊല്ലം (ലിറ്റിൽ ഫ്ലവർ എച്ച്എസ് (തൃപ്പിലാഴികം) 0:12:41
പി കെ സായൂജ്– കൊല്ലം (ജി വി രാജ സ്പോർട്സ് സ്കൂൾ) 0:12:43
സബ് ജൂനിയർ പെൺകുട്ടികൾ
എസ് ദേവപ്രിയ– ഇടുക്കി (സിഎച്ച്എസ് കാൽവരിമൗണ്ട്) 13.17
പി നിഖിത– പാലക്കാട് (ജിവിഎച്ച്എസ് കൊപ്പം) 13.36
ജി അനായ– പാലക്കാട് (ഭാരത് മാതാ എച്ച്എസ്എസ് പാലക്കാട്) 13.53
ജൂനിയർ ആൺകുട്ടികൾ
ജെ നിവേദ്കൃഷ്ണ– പാലക്കാട് (ജിഎച്ച്എസ്എസ് ചിറ്റൂർ) 10.98
ജിയോ ഐസക്– തൃശൂർ (ജിവിഎച്ച്എസ്എസ് കുന്നംകുളം) 11.19
ടി എം അതുൽ– ആലപ്പുഴ (സെന്റ് അഗസ്റ്റിൻ എച്ച്എസ് മാരാരിക്കുളം) 11.23
ജൂനിയര്‍ പെൺകുട്ടികള്‍
ആർ ശ്രേയ–ആലപ്പുഴ (ജിഎച്ച്എസ്എസ് സെന്റ് ജോസഫ് ആലപ്പുഴ) 12.54
അനന്യ സുരേഷ്–തിരുവനന്തപുരം (സായ് തിരുവനന്തപുരം) 12.58
അന്നമരിയ–തൃശൂർ (ആർഎംഎച്ച്എസ്എസ് ആളൂർ) 12.87
സീനിയർ ആൺകുട്ടികൾ
അന്‍സ്വാഫ് അഷറഫ്–എറണാകുളം (സെന്റ് സ്റ്റീഫൻസ്, കീരാമ്പാറ) 10.806
മുഹമ്മദ് ഷാമിൽ– മലപ്പുറം (നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ) 11.042
അബ്ദുല്ല ഷൗനീസ്– കാസർകോട് (ജിഎച്ച്എസ്എസ് പട്ള) 11.048
സീനിയർ പെൺകുട്ടികൾ
രഹ്ന രഘു– തിരുവനന്തപുരം (ജി വി രാജ സ്കൂള്‍) 12.62
ആദിത്യ അജി– മലപ്പുറം, (നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ) 12.72
എച്ച് അമനിക– പത്തനംതിട്ട (സെന്റ് മേരീസ് അടൂർ) 12.77
Content Highlights: State School Sports meet