ടൈസണ് മത്സരത്തിന് മുന്‍പ് അഭിമുഖത്തിൽ വലിയ 'അമളി' പറ്റി; നഗ്നത പുറത്ത് വിട്ട് നെറ്റ്ഫ്ലിക്സ്

ഈ ദൃശ്യങ്ങള്‍ നെറ്റ്ഫ്ലിക്സ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു

dot image

നീണ്ട ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രൊഫഷണല്‍ ബോക്‌സിങ് റിങ്ങിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇടിക്കൂട്ടിലെ ഇതിഹാസ താരം മൈക്ക് ടൈസണ്‍. മത്സരത്തിന്റെ പ്രീ മാച്ച് പ്രസന്റേഷനിൽ ടൈസണ്‍ എതിരാളിയായ ജേക്ക് പോളിന്റെ മുഖത്ത് അടിച്ചത് വിവാ​ദമായിരുന്നു. മത്സരത്തിന് തൊട്ടുമുൻപും അത്യന്തം നാടകീയമായ രം​ഗങ്ങളാണ് അരങ്ങേറിയത്. മത്സരത്തിന് തൊട്ടുമുമ്പ് നെറ്റ്ഫ്ലിക്സ് ക്യാമറാമാന് മുൻപിൽ തന്‍റെ നഗ്നമായ പുറം ഭാഗം പ്രദര്‍ശിപ്പിച്ചാണ് ടൈസണ്‍ ആരാധകരെ ഞെട്ടിച്ചത്.

മത്സരത്തിന്റെ ബ്രോഡ്കാസ്റ്റ് ടീമിനും ടൈസണും സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രോഡ്കാസ്റ്റ്‌ ടീമുമായുള്ള ലോക്കര്‍ റൂം അഭിമുഖത്തിനിടെയാണ് ടൈസന്റെ നഗ്നത നെറ്റ്ഫ്ളിക്സിലൂടെ ലോകം മുഴുവൻ കണ്ടത്. ബ്രോഡ്കാസ്റ്റിനിടെ എതിരാളി ജേക്ക് പോളിനെ ഇടിച്ചിട്ട് ജയിക്കുമെന്ന് പറഞ്ഞ ടൈസണ്‍ നടന്നകലുകയായിരുന്നു. എന്നാൽ ബോക്സിങ് ബെല്‍റ്റ് മാത്രം ധരിച്ച് തന്‍റെ നഗ്നമായ പുറം ഭാഗം ക്യാമറക്ക് നേരെ തിരിച്ചാണ് ടൈസൺ നടന്നത്. ഈ ദൃശ്യങ്ങള്‍ നെറ്റ്ഫ്ലിക്സ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു.

അതേസമയം ജേക്ക് പോളിനോട് ടൈസണ് തോൽവി വഴങ്ങേണ്ടി വന്നിരിക്കുകയാണ്. ലോകം കാത്തിരുന്ന ഇടിക്കൂട്ടിലെ പോരാട്ടത്തിൽ 80-72, 79-73, 79-73 സ്കോറുകൾക്കായിരുന്നു ജേക്ക് പോളിന്റെ വിജയം. പ്രായത്തിന്റെ അവശതകൾ മറയ്ക്കാതെയായിരുന്നു ടൈസൺ റിങ്ങിൽ എതിരാളിയെ നേരിട്ടത്. നീണ്ട ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൂടിയാണ് ടൈസൺ ഇടിക്കൂട്ടില്‍ തിരിച്ചെത്തുന്നത്. യു എസിലെ ടെക്‌സസ് എടി ആന്‍ഡ് ടി സ്‌റ്റേഡിയത്തിലായിരുന്നു സൗഹൃദ മത്സരം നടന്നത്.

ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ആറ് മണിക്ക് യു എസിലെ ടെക്‌സസ് എടി ആന്‍ഡ് ടി സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ പ്രീ മാച്ച് പ്രസന്റേഷനിൽ ടൈസണ്‍ എതിരാളിയുടെ മുഖത്ത് അടിച്ചതും വിവാദമായിരുന്നു. പ്രോബ്ലം ചൈല്‍ഡ് എന്ന അപരനാമമുള്ള ജേക്ക് പോളിനെയാണ് ടൈസണ്‍ തന്റെ വലത് കൈകൊണ്ട് അടിച്ചത്. അടി വീണതോടെ രംഗം കൊഴുത്തുവന്നെങ്കിലും സുരക്ഷാ ജീവനക്കാര്‍ ചേർന്ന് ഇരുവരെയും ഉടനെ പിടിച്ചുമാറ്റി. ടൈസന്റെ അടിയിൽ തനിക്ക് ഒന്നും പറ്റിയില്ലെന്നും യഥാർഥ അടിയും ഇടിയും ശനിയാഴ്ച റിങ്ങിൽ കാണാമെന്നും പോൾ പറഞ്ഞിരുന്നു.

Content Highlights: Mike Tyson's 'Naked' Interview Ahead Of Jake Paul Boxing Match

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us