വാട്ടർഫോർഡ് മലയാളി അസോസിയേഷൻ “വിന്റർ കപ്പ് – സീസൺ 1” ഫുട്ബോൾ മേള നവംബർ 30ന്

രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്

dot image

വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (ഡബ്ല്യു.എം.എ) സംഘടിപ്പിക്കുന്ന ഫുട്ബോൾ മേള ഈ മാസം 30ന് നടക്കും. 'ഡബ്ല്യു എം എ വിന്റർ കപ്പ്' എന്ന പേരിൽ ബാലിഗണർ GAA ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഫുട്ബോൾ മേള നടക്കുക.

ഓൾ അയർലൻഡ് 7A സൈഡ് ഫുട്ബോൾ ടൂർണമെന്റിൽ അയർലൻഡിലെ പ്രമുഖരായ ഇരുപതിൽപരം ടീമുകൾ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 9 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്.

30 വയസിന് മുകളിലും താഴെയുമുള്ളവർക്കായുള്ള വിഭാഗങ്ങളിലായാണ് മത്സരം. ഇരുവിഭാഗങ്ങളിലും ചാമ്പ്യന്മാർക്ക് ട്രോഫിയും ക്യാഷ് പ്രൈസായി 601 യൂറോയും നൽകും.റണ്ണേഴ്സപ്പിന് ട്രോഫിയും 401 യൂറോയും നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Content Highlight : Waterford Malayali Association “Winter Cup – Season 1” Football Fair on 30th November

Community-verified icon
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us