നദാലിന് ഇന്ന് 'ലാസ്റ്റ് ഡാന്‍സ്'; ഡേവിസ് കപ്പ് ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം

ഡേവിസ് കപ്പ് ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്‌സിനെ നേരിടുന്ന സ്പാനിഷ് ടീമില്‍ നദാല്‍ അംഗമാണ്.

dot image

ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ ഇന്ന് അവസാന മത്സരത്തിന് ഇറങ്ങുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട ടെന്നിസ് കരിയറിന് ഡേവിസ് കപ്പ് മത്സരങ്ങളോടെയാണ് വിരാമമിടുന്നത്. സ്പാനിഷ് താരം ഭാഗമാവുന്ന ഡേവിസ് കപ്പ് ഫൈനല്‍സ് മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച മലാഗയില്‍ തുടക്കമാവും. ഡേവിസ് കപ്പ് ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്‌സിനെ നേരിടുന്ന സ്പാനിഷ് ടീമില്‍ നദാല്‍ അംഗമാണ്.

കാര്‍ലോസ് അല്‍കരാസ്, പെഡ്രോ മാര്‍ട്ടിനസ്, റോബര്‍ട്ടോ ബൗട്ടിസ്റ്റ, മാഴ്‌സല്‍ ഗ്രാനോലേഴ്‌സ് എന്നിവരാണ് ടീം അംഗങ്ങള്‍. അതേസമയം നദാല്‍ സിംഗിള്‍സിലാണോ ഡബിള്‍സിലാണോ ഇറങ്ങുന്നതെന്ന് വ്യക്തമല്ല. സ്പാനിഷ് ടീം സെമി ഫൈനലില്‍ പ്രവേശിച്ചില്ലെങ്കില്‍ നദാലിനെ ടെന്നിസ് കോര്‍ട്ടില്‍ ഇനി കാണാനാവില്ല.

ഡേവിസ് കപ്പോടെ ടെന്നിസിനോട് വിട പറയുമെന്ന് കഴിഞ്ഞ മാസമാണ് 38കാരനായ നദാല്‍ പ്രഖ്യാപിച്ചത്. കരിയറിൽ ഏറ്റവും കൂടുതൽ ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ രണ്ടാമത്തെ പുരുഷ താരമാണ് നദാൽ. 22 ​ഗ്രാൻഡ്സ്ലാമാണ് നദാൽ തന്റെ ടെന്നിസ് കരിയറിൽ നേടിയത്. 14 തവണ ഫ്രഞ്ച് ഓപൺ കിരീടവും സ്പാനിഷ് താരം സ്വന്തമാക്കി. കരിയറിൽ ആകെ 92 കിരീടങ്ങളാണ് നദാൽ നേടിയിട്ടുള്ളത്. ഒരു തവണ ഒളിംപിക്സ് സ്വർണവും നദാൽ സ്വന്തമാക്കി.

Rafael Nadal

കഴിഞ്ഞ മാസം നടന്ന ലേവർ കപ്പിലാണ് നദാൽ അവസാനമായി ഒരു ടൂർണമെന്റിൽ പങ്കെടുത്തത്. പാരിസ് ഒളിംപിക്സിന് ശേഷം ലേവർ കപ്പിൽ പങ്കെടുക്കുമെന്ന് നദാൽ പറഞ്ഞിരുന്നു. 2024 ഓടെ തന്റെ കരിയറിന് അവസാനമായേക്കുമെന്നും നേരത്തെ തന്നെ നദാൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിക്കും മറ്റും പതിവായതോടെയാണ് നദാൽ തന്റെ ടെന്നിസ് കരിയറിന് തിരശീലയിടാൻ തീരുമാനിച്ചത്.

Content Highlights: Rafael Nadal's farewell at Davis Cup Finals

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us