ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരവും ഒളിംപ്യനുമായ പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദില്‍ നിന്നുള്ള ബിസിനസുകാരനായ വെങ്കട ദത്ത സായ്‌യാണ് വരന്‍. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.
PV Sindhu is set to be married on Dec 22 in Udaipur
— The Khel India (@TheKhelIndia) December 2, 2024
She will marry Hyderabad-based businessmen Venkata Datta Sai, Executive Director of Posidex Technologies.
Huge congratulations to both of them ✨ pic.twitter.com/JVz4O8szGJ
പോസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് സായി. ഡിസംബര്‍ 20 മുതല്‍ വിവാഹചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് താരത്തിന്റെ കുടുംബത്തെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 24ന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്ഷന്‍ ഒരുക്കും.
കഴിഞ്ഞ ദിവസമാണ് സയിദ് മോദി ഓപ്പണ്‍ കിരീടം സിന്ധു സ്വന്തമാക്കിയത്. രണ്ട് വര്‍ഷം നീണ്ടുനിന്ന കിരീട വറുതി അവസാനിപ്പിച്ചായിരുന്നു താരത്തിന്റെ നേട്ടം. ജനുവരിയോടെയാകും താരം ഇനി കോര്‍ട്ടിലേക്ക് മടങ്ങിയെത്തുകയെന്നാണ് സൂചന.
Content Highlights: India's Olympic medalist PV Sindhu Set to Get Married in December in Udaipur