ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയായിരുന്നു ഇന്നലെ ഇന്ത്യൻ കായിക രംഗത്തെ പ്രധാന വാർത്ത. ഡിസംബർ 22ന് രാജസ്ഥാനിലെ ഉദയ്പുരിലാണ് വിവാഹം നിശ്ചയിച്ചിട്ടുള്ളതെന്നും വെങ്കട ദത്ത സായിയാണ് വരനെന്നും റിപ്പോർട്ട് പുറത്ത് വന്നതോടെ വെങ്കട ദത്ത ആരാണെന്നായിരുന്നു സോഷ്യൽ മീഡിയ തിരഞ്ഞത്.
രാജ്യത്തെ പ്രമുഖ കമ്പനിയായ സായി പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് നിലവിൽ വെങ്കട ദത്ത. ഫിനാൻസ്, ഡാറ്റാ സയൻസ്, അസറ്റ് മാനേജ്‌മെൻ്റ് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പ്രഫഷണൽ എന്നതിനപ്പുറം മികച്ച സംഭരംഭകനുമാണ്.എൻബിഎഫ്സി പോലെയുള്ള വലിയ ബാങ്കുകൾക്കും മറ്റും ഡാറ്റാ മാനേജ്മെന്‍റ് സർവീസസ് നൽകുന്ന കമ്പനിയാണ് പോസിഡെക്സ് ടെക്നോളജീസ്.
ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേ്ജ്മെന്‍റ് എഡുക്യേഷനിൽ നിന്നും ലിബറൽ ആർട്സ് ആൻഡ് സയൻസിൽ ഡിപ്ലോമ നേടിയ വെങ്കട ഫ്ലെയിം സർവകലാശാലയിൽ നിന്നും ബിബിഎ അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ഡിഗ്രിയുമെടുത്തു. ഇന്‍റർനാഷണൽ ഇൻസറ്റിറ്റ്യൂറ്റ് ഓഫ് ഇൻഫോർമാഷൻ ടെക്നോളജയിൽ നിന്നും ഡാറ്റാ സയൻസ് ആൻഡ് മെഷീൻ ലേണിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രിയും അദ്ദേഹം പൂർത്തിയാക്കി.
2019ൽ പോസിഡെക്സിൽ ജോലി ചെയ്യുന്നതിന് മുമ്പ് ജെഎസ്ഡബ്ല്യുവിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇൻഹൗസ് കൺസൾട്ടന്‍റായും സമ്മർ ഇന്‍റേണായും പ്രവൃത്തിച്ചിരുന്ന സമയത്ത് ജെഎസ്ഡബ്ല്യു ഉടമസ്ഥതയിലുള്ള ഡൽഹി ക്യാപിറ്റൽസിന്റെയും ഭാഗമായിട്ടുണ്ട്.
Content Highlights: Who is Venkata Datta Sai, PV Sindhu's husband-to-be who has managed an IPL team