ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; ചാമ്പ്യനെ ഞെട്ടിച്ച് ഇന്ത്യയുടെ ഗുകേഷ്, 11-ാം ഗെയിമില്‍ വിജയം, ലീഡ്

11 ഗെയിമുകളില്‍ ഇതാദ്യമായാണ് ഗുകേഷ് ലീഡ് നേടുന്നത്

dot image

ലോക ചെസ്‌ ചാമ്പ്യൻഷിപ്പിൽ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷ്. 11-ാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ്‌ ലിറെനെ ഞെട്ടിച്ച് വിജയം കുറിച്ചിരിക്കുകയാണ് ഗുകേഷ്‌. 29-ാം നീക്കത്തിനൊടുവിലാണ് ഗുകേഷിന് മുമ്പില്‍ ലിറേന്‍ അടിയറവ് പറഞ്ഞത്.

ഇതോടെ ലീഡെടുക്കാനും ഇന്ത്യൻ താരത്തിന് സാധിച്ചു. ​14 മത്സരങ്ങളുടെ പരമ്പരയില്‍ ആറ് പോയിന്റാണ് ഗുകേഷിന്റെ സമ്പാദ്യം. ലിറേന് അഞ്ച് പോയിന്റാണുള്ളത്. 11 ഗെയിമുകളില്‍ ഇതാദ്യമായാണ് ഗുകേഷ് ലീഡ് നേടുന്നത്. പരമ്പരയില്‍ ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് ചാമ്പ്യനാവുക.

ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.‌ ആദ്യ ഗെയിമില്‍ ലിറേന്‍ വിജയം നേടിയപ്പോള്‍ മൂന്നാമത്തെ മത്സരം ഗുകേഷിന് അനുകൂലമായിരുന്നു. മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ഫലമുണ്ടായത്. എട്ട് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

Content Highlights: World Chess Championship: Gukesh wins Game 11, takes 6-5 lead

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us