ലോക ചെസ് ചാംപ്യൻഷിപ്പ്; 13-ാം പോരാട്ടം സമനിലയിൽ, നാളെ അവസാന മത്സരം

നാളെയും സമനിലയാണെങ്കിൽ വെള്ളിയാഴ്ച ടൈബ്രേയ്ക്കർ നടത്തി വിജയിയെ തീരുമാനിക്കും

dot image

ലോക ചെസ് ചാംപ്യൻഷിപ്പില്‍ ചൈനീസ് താരം ഡിങ് ലിറനും ഇന്ത്യൻ താരം ഡി ​ഗുകേഷും തമ്മിലുള്ള നിർണായകമായ 13-ാം മത്സരം സമനിലയിൽ. ഇരുവർക്കും 6.5 പോയിന്റ് വീതമായി. ഇതോടെ നാളെ നടക്കുന്ന 14–ാം ഗെയിം വിജയിക്കുന്നവർക്ക് ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കാം. നാളെയും സമനിലയാണെങ്കിൽ വെള്ളിയാഴ്ച ടൈബ്രേയ്ക്കർ നടത്തി വിജയിയെ തീരുമാനിക്കും.

ഇന്നത്തെ മത്സരത്തിൽ ഡിങ് ലിറൻ 41–ാം നീക്കത്തിൽ ഗുകേഷിന് ചെക് നൽകി. മത്സരത്തിൽ ഗുകേഷ് നേരിട്ട പ്രധാന വെല്ലുവിളി അതായിരുന്നു. മത്സരത്തിൽ അതുവരെ ഡിങ് ലിറൻ പ്രതിരോധത്തിലും ഗുകേഷ് മുന്നേറ്റത്തിലുമായിരുന്നു. ആദ്യ 40 നീക്കങ്ങളിലെ അവസാന 15 നീക്കങ്ങൾ പൂർത്തിയാക്കുന്നതിന് ഡിങ് ലിറന് മുന്നിൽ 15 മിനിറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഒടുവിൽ ചൈനീസ് താരം മത്സരം സമനിലയിൽ എത്തിക്കുകയായിരുന്നു.

നേരത്തെ ഒന്ന്, 12 മത്സരങ്ങളാണ് ഡിങ് ലിറൻ ജയിച്ചത്. മൂന്ന്, 11 ഗെയിമുകളിൽ ​ഗുകേഷ് വിജയിച്ചു. മറ്റ് മത്സരങ്ങളെല്ലാം സമനിലയിലായി. നാല് മുതൽ 10 വരെ തുടർച്ചയായി ഏഴ് മത്സരങ്ങൾ സമനിലയിലായിരുന്നു അവസാനിച്ചത്.

Content Highlights: Game 13 Ends In Draw Between Gukesh D And Ding Liren

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us