25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന റെക്കോർഡ് നേടി ടെന്നീസ് ചരിത്രത്തിലെ അനിഷേധ്യതാരമായി മാറാനുള്ള സെര്‍ബിയന്‍ ഇതിഹാസ താരം നൊവാക് ജോക്കോവിചിന്റെ കാത്തിരിപ്പ് തുടരും. ഓസ്‌ട്രേലിയന്‍ ഓപണ്‍ സെമി പോരാട്ടത്തിനിടെ പരിക്കേറ്റ് പുറത്തായതാണ് ജോക്കോയ്ക്ക് തിരിച്ചടിയായത്. മത്സരത്തിൽ ആദ്യ സെറ്റ് നേടി ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് ഓസ്‌ട്രേലിയന്‍ ഓപണ്‍ ഫൈനലിലേക്ക് മുന്നേറി.
He has an injury!!!!! Clearly, YOU don't exercise, never mind performing at his level. You don't know that the body rebels? After that sensational match 3 days ago? You can't allow him this? Le a nyela! #TeamDjoko #Djokovik pic.twitter.com/DRwQtpoxTx
— Redi Tlhabi (@RediTlhabi) January 24, 2025
ആദ്യ സെറ്റ് ഇഞ്ചോടിഞ്ചായിരുന്നു. ടൈ ബ്രേക്കറിലാണ് സ്വരേവ് സെറ്റ് സ്വന്തമാക്കിയത്. പിന്നാലെ ജോക്കോ പരിക്കേറ്റതിനെ തുടർന്ന് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.
ആദ്യ സെറ്റ് സ്വരേവ് 7-6 (7-5) എന്ന സ്‌കോറിനാണ് വിജയിച്ചത്. ജര്‍മന്‍ താരത്തിന്റെ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ പ്രവേശമാണിത്. അതേ സമയം സ്പാനിഷ് യുവ താരം കാർലോസ് അൽകാരസിനെ തോൽപ്പിച്ചാണ് ജോക്കോവിച്ച് സെമിയിലേക്ക് മാർച്ച് ചെയ്തത്. അൽകാരസിനെ 4-6, 6-4, 6-3, 6-4 എന്ന സ്കോറിലാണ് ജോക്കോ കീഴടക്കിയത്.
Content Highlights: novak djokovic retires from semi final due to injury in Australian Open