ആര്യാന സബലേങ്കയുടെ മൂന്നാം കിരീടസ്വപ്നം പൊലിഞ്ഞു; ഓസ്ട്രേലിയൻ ഓപൺ മാ‍ഡിസൻ കീസിന്

വനിത സിം​ഗിൾസ് കലാശപ്പോരിൽ ബെലാറുസ് താരവും ലോക ഒന്നാം നമ്പർ ടെന്നീസ് താരവുമായ സബലേങ്കയെ 6-3, 2-6, 7-5 എന്ന സ്കോറിനാണ് മാഡിസൻ കീസ് പരാജയപ്പെടുത്തിയത്.

dot image

ഓസ്ട്രേലിയൻ ഓപൺ ടെന്നീസിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ആര്യാന സബലേങ്കയെ വീഴ്ത്തി മാഡിസൻ കീസ്. കരിയറിലെ കന്നി ​ഗ്രാൻഡ്സ്ലാം കിരീടമാണ് യുഎസ് താരം മാഡിസൻ കീസ് സ്വന്തമാക്കിയത്. വനിത സിം​ഗിൾസ് കലാശപ്പോരിൽ ബെലാറുസ് താരവും ലോക ഒന്നാം നമ്പർ ടെന്നീസ് താരവുമായ സബലേങ്കയെ 6-3, 2-6, 7-5 എന്ന സ്കോറിനാണ് മാഡിസൻ കീസ് പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ തുടക്കം മുതൽ യുഎസ് താരം തന്റെ ആധിപത്യം സ്വന്തമാക്കിയിരുന്നു. ഒരു ഘട്ടത്തിൽ 5-1ന് മാ‍ഡിസൻ കീസ് മുന്നിലായിരുന്നു. പിന്നാലെ 6-3 ന് സെറ്റ് സ്വന്തമാക്കാനും കീസിന് കഴിഞ്ഞു. രണ്ടാം സെറ്റിൽ സബലേങ്ക 6–2ന് വിജയിച്ചു. ഇതോടെ നിർണായകമായ മൂന്നാം സെറ്റിൽ വിജയിക്കുന്നവർ കിരീട നേട്ടം സ്വന്തമാക്കുന്ന നിലയിലായി.

മൂന്നാം സെറ്റിനായി പോരാട്ടം കടുത്തതോടെ ഒരു ഘട്ടത്തിൽ 4-4 എന്നായിരുന്നു സ്കോർ. ഒടുവിൽ 7-5 എന്ന സ്കോറിനാണ് കീസ് നിലവിലെ ചാംപ്യനെ മറികടന്നത്.

Content Highlights: Madison Keys Denies Aryna Sabalenka 3rd Straight Aus Open Title With First Grand Slam Win

dot image
To advertise here,contact us
dot image