മൈക്ക് ടൈസണെതിരായ ബലാംത്സംഗ പരാതി പിന്‍വലിച്ച് യുവതി

കേസിൽ നിന്ന് സ്വ​മേധയാ പിൻവാങ്ങുകയാണെന്നും പരാതിക്കാരി അറിയിച്ചതായി ടൈസന്റെ അറ്റോർണി ഡാനിയൽ റൂബിൻ അറിയിച്ചു

dot image

ബോക്സിങ് ഇതിഹാസം മൈക് ടൈസണെതിരായ ബലാത്സംഗ പരാതി പിൻവലിച്ച് യുവതി. 1991ൽ ആഡംബര വാഹനമായ ലിമോസിനിൽ വെച്ച് ടൈസൺ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ നൽകിയ പരാതി പിൻവലിക്കുകയാണെന്നും കേസിൽ നിന്ന് സ്വ​മേധയാ പിൻവാങ്ങുകയാണെന്നും പരാതിക്കാരി അറിയിച്ചതായി ടൈസന്റെ അറ്റോർണി ഡാനിയൽ റൂബിൻ അറിയിച്ചു.

നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കേസ് തള്ളിക്കളഞ്ഞതായി മാർച്ച് 11 ന് സ്ത്രീയുടെ അഭിഭാഷകർ ഒരു പ്രസ്താവനയിൽ നിരാശ പ്രകടിപ്പിച്ചു. 'കേസിലെ വാദങ്ങളിൽ ഭേദഗതി വരുത്താൻ കോടതി അനുവദിക്കാത്തതിൽ ഞങ്ങൾ അങ്ങേയറ്റം നിരാശരാണ്. നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ കക്ഷിയുടെ കേസ് തള്ളേണ്ടി വന്നത് ലജ്ജാകരമാണ്. സംഭവങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ കക്ഷിയുടെ വാദത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുകയും അവരെ 100% പിന്തുണയ്ക്കുകയും ചെയ്യുന്നു', അഭിഭാഷകൻ ഡാരൻ സീൽബാക്ക് പറഞ്ഞു.

2023 ജനുവരിയിലാണ് ടൈസണെതിരെ പരാതിയുമായി യുവതി രം​ഗത്തെത്തിയത്. അൽബനി നിശാക്ലബിൽവെച്ചാണ് ടൈസണെ പരിചയപ്പെട്ടതെന്നും പിന്നീട് അദ്ദേഹം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പരാതി. അതേ തുടർന്നുണ്ടായ മാനസിക ശാരീരിക ആഘാതങ്ങളിൽ മോചിതയാകാൻ‌ വർഷങ്ങളെടുത്തെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ യുവതിയുടെ ആരോപണം ടൈസൺ നിഷേധിക്കുകയായിരുന്നു. 1992ൽ മറ്റൊരു ബലാത്സംഗക്കേസിൽ ടൈസൺ മൂന്ന് വർഷം തടവുശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

Content Highlights: Woman drops lawsuit against Mike Tyson over 1991 rape allegation

dot image
To advertise here,contact us
dot image