ഐപിഎൽ ലേലത്തിലെ 10 കോടിക്കാരൻ; പാകിസ്താനെ തകർത്തിട്ട ഓസ്ട്രേലിയൻ പേസർ

റെഡ്ബോൾ ക്രിക്കറ്റിലാണ് തന്റെ യഥാർത്ഥ കഴിവ് പുറത്തെടുക്കേണ്ടതെന്നാണ് താരം വിശ്വസിക്കുന്നത്

dot image

പാകിസ്താനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഏകദിന പരമ്പരയിലെ തോൽവിയുടെ ക്ഷീണം ട്വന്റി 20 പരമ്പരയിലെ വിജയത്തോടെ തീർക്കാൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞു. രണ്ടാം മത്സരത്തിൽ ട്വന്റി 20 ക്രിക്കറ്റിലെ താരതമ്യേന ശരാശരി റൺസായ 150ന് അടുത്ത് മാത്രമാണ് ഓസ്ട്രേലിയയ്ക്ക് സ്കോർ ചെയ്യാനായത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. പാകിസ്താന്റെ മറുപടി 13 റൺസ് അകലെ അവസാനിച്ചു. പാക് പടയെ എറിഞ്ഞിട്ടത് പേസർ സ്പെൻസർ ജോൺസൺ ആണ്. നാല് ഓവറിൽ 26 റൺസ് മാത്രം വിട്ടുകൊടുത്താണ് താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടം. പാക് നായകൻ മുഹമ്മദ് റിസ്വാൻ, സാഹിബ്സാദ ഫർഹാൻ, ഉസ്മാൻ ഖാൻ, സൽമാൻ അ​ലി ആ​ഗ, അബാസ് അഫ്രീദി എന്നിവർ സ്പെൻസറിന് മുന്നിൽ കീഴടങ്ങി. അന്താരാഷ്ട്ര ട്വന്റി 20യിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഓസ്ട്രേലിയൻ പേസറാണ് സ്പെൻസർ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അത്രമേൽ ശ്രദ്ധ നേടാത്ത താരമാണ് സ്പെൻസർ ജോൺസൺ. ഓസ്ട്രേലിയൻ ജഴ്സിയിൽ രണ്ട് ഏകദിനവും ഏഴ് ട്വന്റി 20യും മാത്രമാണ് യുവ പേസർ കളിച്ചത്. എന്നാൽ ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ക്രിക്കറ്റിൽ സ്വപ്ന തുല്യമായ അരങ്ങേറ്റമാണ് ഓസ്ട്രേലിയയുടെ ഈ ഇടം കയ്യൻ പേസർക്ക് ലഭിച്ചത്. 2023ൽ ഓവൽ ഇൻസിബിളിനായി അരങ്ങേറിയ ജോൺസൺ മാഞ്ചസ്റ്റർ ഒറിജിനൽസിനെതിരെ ഒരു റൺസ് മാത്രം വഴങ്ങി വീഴ്ത്തിയത് മൂന്ന് വിക്കറ്റുകളായിരുന്നു. അതും ആകെ എറിഞ്ഞ 20 പന്തിൽ 19 ബോളിലും റൺസ് വഴങ്ങാതെയുള്ള നേട്ടം. ഇത് താരത്തിന്റെ ഐപിഎൽ മൂല്യം വർധിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ ഐപിഎൽ താരലേലത്തിൽ ഓസ്ട്രേലിയൻ പേസർ അപ്രതീക്ഷിത നേട്ടമുണ്ടാക്കി. 10 കോടി രൂപയ്ക്കാണ് താരത്തെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. സ്പെൻസറിനായി ഡൽഹി ക്യാപിറ്റൽസുമായി ശക്തമായ പോരാട്ടമാണ് ഗുജറാത്ത് നടത്തിയത്. എന്നാൽ ഐപിഎല്ലിൽ ഇന്ത്യൻ സാഹചര്യങ്ങളിൽ മികവാർന്ന പ്രകടനം നടത്താൻ സ്പെൻസറിന് സാധിച്ചില്ല. അഞ്ച് മത്സരങ്ങളിൽ നിന്നായി നേടിയത് നാല് വിക്കറ്റുകൾ മാത്രം.

കരിയറിന്റെ തുടക്കത്തിൽ സ്പെൻസറിന് പരിക്കുകൾ തിരിച്ചടിയായിരുന്നു. 2017ൽ സൗത്ത് ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പായി താരത്തിന്റെ കാലിന് പരിക്കേറ്റു. ഒടുവിൽ 2020ൽ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. വിവിധ രാജ്യങ്ങളുടെ ട്വന്റി 20 ലീഗുകളിൽ ഇപ്പോൾ സ്ഥിരസാന്നിധ്യമാണ് 28കാരനായ സ്പെൻസർ. എന്നാൽ റെഡ്ബോൾ ക്രിക്കറ്റിലാണ് തന്റെ യഥാർത്ഥ കഴിവ് പുറത്തെടുക്കേണ്ടതെന്നാണ് താരം വിശ്വസിക്കുന്നത്.

Content Highlights: Spencer Johnson stops dead Pakistan’s comeback with fifer to help Australia seal T20I series

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us