ലണ്ടൻ: എക്സ് പ്ലാറ്റ്‌ഫോം ഇനി ഉപയോഗിക്കില്ലെന്ന തീരുമാനവുമായി മാധ്യമ സ്ഥാപനായ ദി ഗാർഡിയൻ. യു എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സിൻ്റെ ഉടമയായ ഇലോൺ മസ്ക് നടത്തിയ വിദ്വേഷ പ്രചാരണത്തിന് പിന്നാലെയാണ് ഗാർഡിയൻ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ഗാർഡിയൻ പുറത്ത് വിട്ട കുറിപ്പിലാണ് എക്സിനെ കുറ്റപെടുത്തി പ്രസ്താവന നടത്തിയിരിക്കുന്നത്. എക്സ് ടോക്സിക് പ്ലാറ്റ്‌ഫോമാണെന്നും, ഗുണങ്ങളെക്കാൾ ഏറെ ദോഷമാണ് ഈ പ്ലാറ്റ്‌ഫോമിൽ ഉള്ളതെന്നുമാണ് ഗാർഡിയൻ കുറിച്ചിരിക്കുന്നത്.
'തീവ്രവലതുപക്ഷ ഗൂഢാലോചന സിദ്ധാന്തങ്ങളും വംശീയതയുമുൾപ്പെടെ, പ്ലാറ്റ്‌ഫോമിൽ പ്രമോട്ടുചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട് ഈ ഉള്ളടക്കം കണക്കിലെടുത്ത് കുറച്ച കാലങ്ങളായി ഞങ്ങൾ പരിഗണിക്കുന്ന കാര്യമാണിത്, എക്സ് ഒരു ടോക്സിക് മാധ്യമ പ്ലാറ്റ്‌ഫോമാണ്, അതിൻ്റെ ഉടമയായ ഇലോൺ മസ്‌കിന് അതിൻ്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ വ്യവഹാരങ്ങൾ രൂപപ്പെടുത്താൻ കഴിഞ്ഞു, അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പ്രചാരണം തങ്ങൾ വളരെക്കാലമായി പരിഗണിക്കുന്ന തീരുമാനത്തിന് അടിവരയിടാൻ മാത്രമാണ് സഹായിച്ചത്', എന്നായിരുന്നു ഗാർഡിയൻ്റെ കുറിപ്പ്. ഗാർഡിയൻ്റെ അവസാന എക്സ് പോസ്റ്റ് ഉഷ്ണമേഖലാ പക്ഷിനിരീക്ഷണത്തെ പറ്റിയായിരുന്നു.
Content Highlights- Musk's toxicity can't be tolerated, The Guardian says X will not continue, what is the reason behind the decision?