യൂട്യൂബ് ചാനൽ ആരംഭിച്ചത് ഏകാന്തതയെ മറികടക്കാൻ; ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികരായ യൂട്യൂബർമാരിൽ ഒരാൾ

43 കോടി ആസ്തിയുള്ള നിഷ 2011-ലാണ് അവരുടെ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. നിലവിൽ 14.5 മില്ല്യൺ സബസ്ക്രൈബേഴ്സാണ് ആണ് ഇവർക്കുള്ളത്

dot image

ലഖ്‌നൗ: ഏകാന്തതയെ മറിക്കടക്കാൻ 10 വർഷങ്ങൾക്ക് മുൻപ് യൂട്യൂബ് ചാനൽ ആരംഭിച്ച വനിത ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും ധനികരായ യൂട്യൂബറുകളിൽ ഒരാളായി മാറിയിരിക്കുന്നു. ഉത്തർ പ്രദേശിലെ നിഷ മധുലികയാണ് ജീവിതാവസ്ഥയെ മറികടക്കാൻ തിരഞ്ഞെടുത്ത് മേഖലയിൽ വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. 52 -ാം വയസ്സിൽ തൻ്റെ മക്കളെല്ലാവരും പല ആവശ്യങ്ങൾക്കായി വീട് വിട്ടു പോയപ്പോൾ ഒറ്റപ്പെടലിനെ മറികടക്കാനാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ നിഷ തീരുമാനിക്കുന്നത്.

വളരെ ലളിതമായ എന്നാൽ പരിചിതമായ പാചകകൂട്ടുകളാണ് നിഷ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. വളരെ ലളിതമായ ശൈലിയിഷ അവതരിപ്പിക്കുന്ന നിഷയുടെ ഈ പാചക വീഡിയോകൾ കോടി കണക്കിന് ആളുകളിലേക്കാണ് എത്തി ചേരുന്നത്.

ഇപ്പോൾ 65 വയസ്സുള്ള നിഷ ഇന്ന് യൂട്യൂബർ മാത്രമല്ല ഒരു ഭക്ഷണ വെബസൈറ്റിൻ്റെ ഉടമ കൂടിയാണ്. 43 കോടി ആസ്തിയുള്ള നിഷ 2011-ലാണ് അവരുടെ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. നിലവിൽ 14.5 മില്ല്യൺ സബസ്ക്രൈബേഴ്സാണ് ആണ് ഇവർക്കുള്ളത്. യൂട്യൂബർ എന്നിതിനപ്പുറം നിഷ പല തരത്തിലുള്ള സാമൂഹിക പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

Content Highlight- Started YouTube channel to overcome loneliness and is one of the richest YouTubers in the world today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us