മസ്കിന് 'ശമ്പളമില്ലാത്ത അടിമപ്പണിയോ'?; വകുപ്പ് കൈകാര്യം ചെയ്യാൻ ശമ്പളമില്ലെന്ന് മസ്ക്

ഈ വെളിപ്പെടുത്തൽ കേട്ട് ആകെ അമ്പരന്നിരിക്കുകയാണ് അമേരിക്കക്കാരും!

dot image

വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, ആദ്യമായി ചെയ്ത കാര്യം ഇലോൺ മസ്കിന് വകുപ്പ് നൽകുക എന്നതായിരുന്നു. പ്രചാരണഘട്ടത്തിൽ പലപ്പോഴുമായി കൂടെ ഉണ്ടായിരുന്ന മസ്കിന് സർക്കാർ കാര്യക്ഷമതാ വകുപ്പ് ( ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി,DOGE ) ആണ് ട്രംപ് നൽകിയത്. ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിക്കൊപ്പമാണ് മസ്ക് ഈ വകുപ്പ് കൈകാര്യം ചെയ്യുക.

ഇപ്പോളിതാ ഈ വകുപ്പ് കൈകാര്യം ചെയ്യാൻ തങ്ങൾക്കിരുവർക്കും ശമ്പളം ഇല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മസ്ക്. ഈ വെളിപ്പെടുത്തൽ കേട്ട് ആകെ അമ്പരന്നിരിക്കുകയാണ് അമേരിക്കക്കാരും!

യുഎസ് സെനറ്ററായ എലിസബത്ത് വാറന്റെ ഒരു ട്വീറ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരാൾ കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്തിനാണ് രണ്ടുപേർ എന്ന് പരിഹാസരൂപേണ എലിസബത്ത് ചോദിച്ചിരുന്നു. ഡൊണാൾഡ് ട്രംപ് ആയിരുന്നു ഉന്നം. പക്ഷെ മറുപടി നൽകിയത് സാക്ഷാൽ മസ്ക് തന്നെയാണ്.

ഡൊണാൾഡ് ട്രംപും ഇലോൺ മസ്കും
ട്രംപും മസ്കും

നിങ്ങളെപ്പോലെയല്ല, ഞങ്ങൾ രണ്ട് പേരും ഈ വകുപ്പ് കൈകാര്യം ചെയ്യാൻ ശമ്പളം വാങ്ങുന്നില്ല. 'ഡോഗ്' ജനങ്ങൾക്കായി വലിയ കാര്യങ്ങൾ ചെയ്യുമെന്നുറപ്പാണ്. കാലം തെളിയിക്കട്ടെ ഇനിയെല്ലാം' എന്നായിരുന്നു മസ്കിന്റെ മറുപടി. ശമ്പളമില്ലാത്ത മന്ത്രിമാർ എന്ന ഈ ട്വീറ്റ് ഇപ്പോൾ തന്നെ അമേരിക്കക്കാർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

ട്രംപിനെ 'ഡോഗ്' വകുപ്പിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞിരുന്നത് ഇങ്ങനെയാണ്. 'വിവേക് രാമസ്വാമിയും ഇലോൺ മസ്കുമാണ് കാര്യക്ഷമതാ വകുപ്പ് കൈകാര്യം ചെയ്യുക. സർക്കാരിനെ ജനങ്ങളുടെ അടുത്തേക്ക് എത്തിച്ചും, ആവശ്യമില്ലാത്ത നിയന്ത്രണങ്ങൾ ഒഴിവാക്കാനും, പാഴ്ച്ചെലവുകൾ ഇല്ലാതാക്കാനും, ഫെഡറൽ ഏജൻസികളുടെ മുഖം മിനുക്കാനുമെല്ലാം ഇരുവരുടെയും സേവനം ഉപകാരപ്രദമാകും. 'സേവ് അമേരിക്ക' മൂവ്മെന്റിന് അവ അത്യാവശ്യമാണ്' എന്നായിരുന്നു ട്രംപ് പറഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രചാരണസമയത്തുതന്നെ, താൻ വിജയിച്ചാൽ ഇലോൺ മസ്കും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വകുപ്പെന്താകുമെന്ന കാര്യം പറഞ്ഞിരുന്നുമില്ല. ശേഷം സർക്കാർ കാര്യക്ഷമതാ വകുപ്പ് (ഡിപ്പാർട്ടമെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി- ഡിഒജിഇ) എന്നെഴുതിയ മൈക്ക് പോയിന്റിന് മുൻപിൽ നിൽക്കുന്ന ചിത്രം മസ്ക് പങ്കുവെച്ചിരുന്നു.

Content Highlights: Musk reveals that he is not petting paid for his ministeriership

dot image
To advertise here,contact us
dot image