'ഇസ്‌കോണ്‍ മതമൗലികവാദ സംഘടന'; കോടതിയിൽ നിലപാട് വ്യക്തമാക്കി ബംഗ്ലാദേശ് സർക്കാർ

ഇസ്‌കോണ്‍ നേതാവും ബംഗ്ലാദേശിലെ ഹിന്ദുസംഘടനാ വക്താവുമായ ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബംഗ്ലാദേശ് സർക്കാർ ഇസ്കോണിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്

dot image

ധാക്ക: ഇസ്‌കോണ്‍ മതമൗലികവാദ സംഘടനയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. ഇസ്‌കോണിനെ രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇസ്‌കോണ്‍ നേതാവും ബംഗ്ലാദേശിലെ ഹിന്ദുസംഘടനാ വക്താവുമായ ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ബംഗ്ലാദേശ് സർക്കാർ ഇസ്കോണിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി, അറ്റോര്‍ണി ജനറലിനോട് സര്‍ക്കാര്‍ നിലപാട് ആരാഞ്ഞു. 'ഇസ്‌കോണ്‍' രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും മതമൗലികവാദ സംഘടനയാണെന്നുമാണ് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അസദുസ്സമാന്‍ ഹൈക്കോടതിയെ അറിയിച്ചത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്ന് 'ഇസ്‌കോണി'നെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഇസ്‌കോൺ.

ഇസ്‌കോണ്‍ നേതാവും ബംഗ്ലാദേശിലെ ഹിന്ദുസംഘടനാ വക്താവുമായ ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റില്‍ രാജ്യത്ത് ഇപ്പോഴും വ്യാപകപ്രതിഷേധം തുടരുകയാണ്. ചിറ്റഗോങ്ങിലെ വൈഷ്ണവദേവാലയമായ പുണ്ഡരിക് ധാമിന്റെ നേതാവായ കൃഷ്ണദാസിനെ തിങ്കളാഴ്ചയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. തുടര്‍ന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ സെയ്ഫുൽ ഇസ്​ലാം അലീഫ് ആണ് കൊല്ലപ്പെട്ടത്.

അതേസമയം, ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യ ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിൽ വിള്ളലും രൂക്ഷംമായി. അറസ്റ്റിനെ ശക്തമായി അപലപിക്കുന്നതായി പറഞ്ഞ ഇന്ത്യ, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വത്തിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

Content Highlights: Iskcon a fundamentalist organisation, says Bangladesh Government

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us