5096 കോടി രൂപയുടെ അത്യാഡംബര കല്ല്യാണത്തിനൊരുങ്ങി അമേരിക്ക, ജെഫ് ബെസോസിന് ഇനി മാം​ഗല്ല്യം

മുൻ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും ബ്ലാക്ക് ഒപ്സ് ഏവിയേഷൻ എന്ന പേരിലുള്ള കമ്പനിയുടെ മേധാവി കൂടിയായ ലോറൻ സാഞ്ചെസാണ് വധു

dot image

ന്യൂയോർക്ക്: ആമസോൺ മേധാവി ജെഫ് ബെസോസ് വിവാ​ഹിതനാകുന്നു. അമേരിക്കയിലെ കൊളാറാഡോയിൽ വെച്ച് നടക്കാനിരിക്കുന്ന വിവാഹത്തിനായി ഏകദേശം 600 ദശലക്ഷം ഡോളർ(5096 കോടി രൂപ) ചെലവാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുൻ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും ബ്ലാക്ക് ഒപ്സ് ഏവിയേഷൻ എന്ന പേരിലെ കമ്പനിയുടെ മേധാവി കൂടിയായ ലോറൻ സാഞ്ചെസാണ് വധു. 2018 ൽ ഡേറ്റിം​ഗ് ആരംഭിച്ച ഇവരുടെ വിവാഹ വിശ്ചയം 2023 മെയ്യിൽ നടന്നിരുന്നു.

ആസ്പനിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയിലാവും വിവാഹം. റെസ്റ്റോറന്റ് ഇവർ വാടകയ്ക്ക് എടുത്തിട്ടുണ്ട്. അടുത്ത ബന്ധുകളും സുഹ്യത്തുകളും ഉൾപ്പടെ 180 പേർക്കാണ് വിരുന്ന് ഒരുക്കിയിരുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗത്തുനിന്ന് ഏറ്റവും മികച്ച അലങ്കാരങ്ങളാണ് വിവാഹത്തിനായി ആസ്‌പെനിലെത്തിച്ചിരിക്കുന്നതെന്ന് റിപ്പോട്ടുകൾ പറയുന്നു. ആസ്‌പെനിലെ വെഡ്ഡിങ് ബില്‍ ഗേറ്റ്‌സ്, ലിയനാര്‍ഡോ ഡികാപ്രിയോ, ജോര്‍ദാന്‍ രാജ്ഞി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വിവാഹത്തിനായി ആസ്പെനിലെ നിരവധി വെ‍ഡ്ഡിങ് പ്ലാനർമാരെയും ഇതിനോടകം തന്നെ സജ്ജമാക്കിയിട്ടുണ്ട്. ജെഫിൻ്റെയും ലോറൻ സാഞ്ചെിൻ്റെയും രണ്ടാമത്തെ വിവാഹമാണ് ഇത്.

Content highlights- America prepares for a luxurious wedding, Jeff Bezos is now lucky to be a witness

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us