ന്യൂഡൽഹി: പ്രശസ്ത യോഗർട്ട് ബ്രാൻഡായ എപ്പിഗാമിയയുടെ സിഇഒ രോഹൻ മിർച്ചന്ദാനി അന്തരിച്ചു. ഹ്യദയാഘാതത്തെ തുടർന്നാണ് 42 കാരനായ രോഹൻ ഡിസംബർ 21 ന് മരിച്ചത്. എപ്പിഗാമിയയുടെ മാത്യ കമ്പനിയായ ഡ്രംസ് ഫുഡ് ഇൻ്റർനാഷണലാണ് വാർത്ത സ്ഥിരീകരിച്ചത്.
എപ്പിഗാമിയയുടെ പ്രവർത്തനങ്ങൾ ഇനി മുതിർന്ന സ്ഥാപകരായ അങ്കൂർ ഗോയലും ഉദയ് താക്കറും രോഹൻ്റെ കുടുംബവും ചേർന്ന ബോർഡിൻ്റെ പിന്തുണയോടെ നിയന്ത്രിക്കുമെന്ന് അറിയിച്ചു. ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്റ്റെർണിൽ നിന്നും ദി വാർട്ടൺ സ്കൂളിൽ നിന്നും ബിരുദം കരസ്ഥമാക്കിയാളാണ് രോഹൻ മിർച്ചന്ദാനി. 2013-ൽ ഡ്രംസ് ഫുഡ് ഇൻ്റർനാഷണൽ സ്ഥാപിച്ചു. പ്രാരംഭത്തിൽ ഹോക്കി പോക്കി ഐസ്ക്രീം നിർമിച്ച കൊണ്ടിരുന്ന കമ്പനി രോഹൻ്റെ നേതൃത്വത്തിൽ കമ്പനി എപ്പിഗാമിയയിലേക്ക് മാറുകയായിരുന്നു. ഇപ്പോൾ 30-ലധികം 20,000 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ എപ്പിഗാമിയ ലഭ്യമാണ്.
2025-26 ഓടെ മിഡിൽ ഈസ്റ്റിലേക്ക് വിപുലീകരിക്കാനും കമ്പനി പദ്ധതിയിട്ടിരുന്നു. പെപ്പർഫ്രൈ സഹസ്ഥാപകൻ അംബരീഷ് മൂർത്തി, ഗുഡ് ക്യാപിറ്റലിൻ്റെ രോഹൻ മൽഹോത്ര എന്നിവരുൾപ്പെടെ, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ അടുത്തിടെയുണ്ടായ നിരവധി നഷ്ടങ്ങളിൽ ഒന്നാണ് രോഹൻ്റെ മരണം.
Content highlights- Rohan Mirchandani, CEO of popular yogurt brand Epigamia, passes away