വീഡിയോ ഗെയിമില്‍ തോറ്റു, പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: പിതാവിന് 20 വര്‍ഷം തടവ് ശിക്ഷ

വീഡിയോ ഗെയിമില്‍ തോറ്റതിന് പിന്നാലെയായിരുന്നു ആന്റണി കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്

dot image

കെന്റക്കി: ഒരു മാസം മാത്രം പ്രായമുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ കെന്റക്കി സ്വദേശിയായ ആന്റണി ത്രൈസി(32)നാണ് കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. വീഡിയോ ഗെയിമില്‍ തോറ്റതിന് പിന്നാലെയായിരുന്നു ആന്റണി കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ജെഫേര്‍സണ്‍ സര്‍ക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.

2019 മെയിലായിരുന്നു ദാരുണമായ സംഭവം. കുഞ്ഞിനെ നോല്‍ക്കാന്‍ ആന്റണിയെ ഏല്‍പ്പിച്ച് പങ്കാളി പുറത്ത് പോയിരുന്നു. ഇതിനിടെ വീഡിയോ ഗെയിമില്‍ തോറ്റ ആന്റണി ദേഷ്യത്തില്‍ കുഞ്ഞിന്റെ തലയില്‍ ഇടിക്കുകയായിരുന്നു. ഇതോടെ കുഞ്ഞ് അലറിക്കരഞ്ഞു. കുഞ്ഞിനായുള്ള പാലെടുക്കാന്‍ ശ്രമിക്കവെ ആന്റണിയുടെ കയ്യില്‍ നിന്ന് വീണ്ടും കുഞ്ഞ് താഴെ വീണു. എന്നിട്ടും ആന്റണി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചില്ല. കുഞ്ഞിന്റെ അവസ്ഥ മോശമായതോടെയാണ് ഇയാള്‍ അടിയന്തര ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചത്.

അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് ചികിത്സയിലായിരിക്കെ മരിക്കുകയായിരുന്നു. ആന്റണി കുറ്റം ചെയ്തതായി വ്യക്തമായതിന്റെ അടിസ്ഥാത്തിലാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി.

Content Highlights: Kentucky father sentenced for killing 1-year-old over video game loss

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us