'കൗതുകം ലേശം കൂടിപ്പോയി'; മിഠായി കഴിച്ച് 19കാരിയുടെ താടിയെല്ല് പൊട്ടി; പല്ലുകൾക്ക് ഇളക്കം

മിനി ​ഗ്ലോബ് പോലെ തോന്നിക്കുന്ന മിഠായിക്ക് ഉള്ളിൽ എന്താണെന്ന് അറിയാനുള്ള കൗതുകമാണ് 19കാരിക്ക് ഗുരുതര പരിക്കിന് ഇടയാക്കിയത്

dot image

ഒട്ടാവ: കാനഡയിലെ പ്രസിദ്ധമായ മിഠായി പരീക്ഷിച്ച പെൺകുട്ടിക്ക് കിട്ടിയത് എട്ടിൻ്റെ പണി. മിഠായിക്കുള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ 19കാരിയുടെ താടിയെല്ല് പൊട്ടുകയും പല്ലുകൾക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു. യുഎസ്, കാനഡ എന്നിവിടങ്ങളിൽ പ്രശസ്തമായ ​ഗോബ്സ്റ്റോപ്പർ അഥവാ ജോ ബ്രേക്കർ കാൻഡിയാണ് വിദ്യാർത്ഥിനിയായ ജാവേരിയ വാസിമിന് പണികൊടുത്തത്.

പതിയെ നുണച്ചിറക്കി ഏറെ സമയമെടുത്ത് കഴിക്കേണ്ട മിഠായി ഒറ്റയടിക്ക് കടിച്ച് പൊട്ടിക്കാൻ 19കാരി ശ്രമിക്കുകയായിരുന്നു. മൂന്ന് ഇഞ്ച് വ്യാസമുള്ള മിഠായി കടിച്ചതിന് പിന്നാലെ തനിക്ക് താടിയെല്ലിന് വേദനയനുഭവപ്പെട്ടുവെന്ന് ജാവേരിയ വാസിം പറയുന്നു. മിനി ​ഗ്ലോബ് പോലെ തോന്നിക്കുന്ന മിഠായിക്ക് ഉള്ളിൽ എന്താണെന്ന് അറിയാനുള്ള കൗതുകമാണ് പല്ലിളകുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചതെന്ന് ജാവേരിയ പറഞ്ഞു. 'ആദ്യത്തെ കടിയിൽ തന്നെ താടിയെല്ല് വല്ലാതെ വേദനിച്ചു. പിന്നീട് സുഹൃത്തുക്കളാണ് പല്ല് പോയതായും ഇളക്കമുള്ളതായും പറഞ്ഞത്. ഇതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു', ജാവേരിയയെ ഉദ്ധരിച്ച് ഡെയിലിമെയിൽ റിപ്പോർട്ട് ചെയ്യുന്നു.

എക്സ്റേ റിപ്പോർട്ടിലാണ് കുട്ടിയുടെ താടിയെല്ലിന് രണ്ട്പൊട്ടലുള്ളതായി കണ്ടെത്തിയത്. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം താടിയെല്ല് തുന്നിച്ചേർത്ത് കെട്ടിവെച്ചിരിക്കുകയാണ്. കുറഞ്ഞത് ആറാഴ്ചയെങ്കിലും താടിയെല്ല് ചേർത്ത് കെട്ടിവെയ്ക്കണമെന്നാണ് നിർദേശം.

ആഴ്ചകളെടുത്താലും ജോ ബ്രേക്കർ കാൻഡി നുണഞ്ഞ് മാത്രം കഴിക്കണമെന്നാണ് ജാവേരിയയുടെ സന്ദേശം. തുടക്കത്തിൽ പല്ല് പോയതാണ് പ്രധാനപ്രശ്നമെന്നാണ് കരുതിയതെന്നും താടിയെല്ല് പൊട്ടുമെന്ന് കരുതിയില്ലെന്നും ജാവേരിയ കൂട്ടിച്ചേർത്തു. മനുഷ്യർക്ക് അപകടത്തിലും സംഘർഷത്തിലും മറ്റും താടിയെല്ല് പൊട്ടുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇത് പരിതാപകരവും ഒഴിവാക്കാമായിരുന്നതുമാണെന്ന കുറ്റബോധവും ജാവേരിയ പങ്കുവെക്കുന്നുണ്ട്. ഇനിയൊരിക്കലും ജോ ബ്രേക്കർ കാൻഡി താൻ കഴിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വൃത്താകൃതിയിൽ 1 മുതൽ 3 ഇഞ്ച് വരെ വലുപ്പത്തിലാണ് ജോ ബ്രേക്കർ കാൻഡികൾ നിർമിക്കുന്നത്. പല ലെയറുകളിൽ പല നിറങ്ങളും പല രുചികളും ആയിരിക്കും ഈ മിഠായികൾ ഉണ്ടാവുക. ഒരു ചെറു മിഠായിയിലേക്കോ, ഷു​ഗർ ബോളിലേക്കോ ഓരോ ലെയറുകളായി പല ഫ്ലേവറുകളടങ്ങിയ പഞ്ചസാര ലായിനി ഒഴിക്കും. ആഴ്ചകളോളം എടുത്താണ് ഈ മിഠായി ഉണ്ടാക്കിയെടുക്കുന്നത്. നെസ്‌ലെയാണ് ജോ ബ്രേക്കർ കാൻഡികൾ വിൽക്കുന്നത്.

Content Highlight: 19 year lost teeths, breaks jaw after biting jaw breaker candy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us