'രാജിവെക്കാം'; സന്നദ്ധത അറിയിച്ച് ജസ്റ്റിന്‍ ട്രൂഡോ; പ്രധാനമന്ത്രി സ്ഥാനം ഒഴിയും

മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തൻ്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്

dot image

ഒട്ടാവ: രാജിവെക്കാനൊരുങ്ങി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്ന പക്ഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്നും, ലിബറൽ പാർട്ടി നേതൃസ്ഥാനത്തുനിന്നും രാജിവെക്കുമെന്ന് ട്രൂഡോ വ്യക്തമാക്കി. മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തൻ്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. പാർട്ടി പ്രസിഡന്റുമായി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. പുതിയ നേതാവിനെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന് നിർദേശം നൽകിയതായും ട്രൂഡോ കൂട്ടിച്ചേർത്തു.

'കനേഡിയൻ ചരിത്രത്തിൽ ലിബറൽ പാർട്ടിയുടെ സ്ഥാനം വലുതാണ്. പുതിയ നേതാവ് രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കും. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആകാംക്ഷയുണ്ട്. 2015ൽ മൂന്നാമതും അധികാരത്തിലലത്തുമ്പോൾ രാജ്യത്ത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയുമായിരുന്നു ദൗത്യം. ഞാനും നിങ്ങളും ഇനിയും അത് തന്നെയായിരിക്കും തുടരുക'യെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പത് വർഷത്തെ ഭരണത്തിന് ശേഷമാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുനിന്നും ട്രൂഡോ രാജിവെക്കൊനാരുങ്ങുന്നത്.എല്ലാ ജീവനക്കാരോടും തിങ്കളാഴ്ച ജോലിക്ക് ഹാജരാകാന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതാണ് രാജി അഭ്യൂഹങ്ങള്‍ക്കിടയായത്. തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോയുടെ പാര്‍ട്ടിയുടേത് മോശം പ്രകടനമാണെന്നും ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും അകലുന്നുവെന്നും ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ പരാജയം ഉറപ്പാണെന്നുമുള്ള സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ട്രൂഡോയുടെ രാജി നീക്കം. യോഗത്തില്‍ നാണം കെട്ട് പുറത്തുപോകേണ്ട സാഹചര്യം ഒഴിവാക്കാനാണ് നീക്കമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലിബറല്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ട്രൂഡോയ്ക്ക് എതിരാണ്. കനേഡിയന്‍ പാര്‍ലമെന്റിലെ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേരാണ് ട്രൂഡോയുടെ എതിപക്ഷത്തുള്ളത്. 20 മുതല്‍ 23 വരെ എംപിമാര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. യുഎസ് ലിബറല്‍ പാര്‍ട്ടിയുടെ ക്യൂബെക്, ഒന്റാരിയോ, അറ്റ്ലാന്റിക് പ്രവിശ്യകളിലെ പ്രാദേശിക നേതൃത്വം ട്രൂഡോയെ നീക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

Content Highlight: Canadian PM Justin Trudeau says he intends to resign as PM and Liberal party leader

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us