കാനഡയുടെ പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജ? ട്രൂഡോയ്ക്ക് പിൻഗാമിയാകുമോ അനിത ആനന്ദ്?

തമിഴ്‌നാട്ടിലും പഞ്ചാബിലുമായി വേരുകളുള്ള അനിത ആനന്ദ് പാർട്ടിയുടെ പ്രധാനപ്പെട്ട ഒരു മുഖമാണ് ഇപ്പോൾ

dot image

ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരം ആര് തിരഞ്ഞെടുക്കപ്പെടുമെന്നതില്‍ നിരവധി അഭ്യൂഹങ്ങള്‍ നിലനിൽക്കുകയാണ്. ഇതിനിടെ ലിബറൽ പാർട്ടിയുടെ പട്ടികയിൽ നിലവിലെ ഗതാഗതമന്ത്രിയും ഇന്ത്യൻ വംശജയുമായ അനിത ആനന്ദും ഇടംപിടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും പഞ്ചാബിലുമായി വേരുകളുള്ള അനിത ആനന്ദ് പാർട്ടിയുടെ പ്രധാനപ്പെട്ട ഒരു മുഖമാണ് ഇപ്പോൾ.

2024 സെപ്റ്റംബർ മുതൽ കാനഡയുടെ ഗതാഗത മന്ത്രിയാണ് അനിത ആനന്ദ്. അതിന് മുൻപ് നാഷണൽ ഡിഫൻസ്, ട്രഷറി ബോർഡ് തുടങ്ങി വിവിധ വകുപ്പുകളുടെ മന്ത്രിസ്ഥാനം ഇവർ അലങ്കരിച്ചിരുന്നു. 2019 മുതൽക്ക് ടോറന്റോയിലെ ഓക്‌വില്ലയിൽ നിന്ന് പാർലമെന്റിലെത്തിയ അനിത ഇപ്പോൾ ലിബറൽ പാർട്ടിയുടെ പ്രധാനപ്പെട്ട ഒരു മുഖമാണ്.

നിയമവിദഗ്ധ കൂടിയായ അനിത, ക്വീൻസ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. കൂടാതെ ഓക്സ്ഫർഡ് സർവകലാശാലയിൽ നിന്ന് നിയമതത്വശാസ്ത്രത്തിലും, ഡൽഹൗസി സർവകലാശാലയിൽ നിന്ന് നിയമപഠനത്തിൽ ബിരുദവും ടൊറന്റോ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ബിരുദവും നേടി.

തമിഴ്‌നാട്ടിലും പഞ്ചാബിലുമായാണ് അനിത ആനന്ദിന്റെ കുടുംബവേരുകൾ ഉള്ളത്. അമ്മ പഞ്ചാബ് സ്വദേശിയും അച്ഛൻ തമിഴ്നാട് സ്വദേശിയുമാണ്. അനിതയുടെ മുത്തച്ഛൻ വി എ സുന്ദരൻ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി കൂടിയാണ്.

1960കളിൽ അനിതയുടെ കുടുംബം ആദ്യം നൈജീരിയയിലേക്കാണ് കുടിയേറിയത്. തുടർന്ന് കാനഡയിലേക്ക് പോയി. 1967ൽ കെന്റ്‌വില്ലെയിലാണ് അനിത ജനിക്കുന്നത്. തുടർന്ന് പഠനവും രാഷ്ട്രീയപ്രവേശനവും വിവാഹവുമെല്ലാം ഒന്റാരിയോവിൽ വെച്ച്. രാഷ്ട്രീയപ്രവേശന കാലത്ത് കൊവിഡ് പടർന്നുപിടിച്ചപ്പോൾ രാജ്യത്ത് വാക്സിൻ എത്തിക്കുന്നതിലും മറ്റും നിർണായക പങ്കാണ് അനിത വഹിച്ചത്.

Content Highlights: Who is Anita Anand, a frontrunner at Canada Presidential race

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us