ഉത്തർപ്രദേശിൽ ഭിക്ഷ യാചിക്കുന്നയാൾക്കൊപ്പം ഭാര്യ ഓടിപ്പോയതായി ഭർത്താവിന്റെ പരാതി

ജനുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മാർക്കറ്റിലേക്ക് പച്ചക്കറി വാങ്ങാനെന്ന് മകളോട് പറഞ്ഞ് പോയതാണ് രാജുവിന്റെ ഭാര്യ രാജേശ്വരി

dot image

ലക്‌നൗ: ഉത്തർപ്രദേശിൽ സ്ഥിരമായി ഭിക്ഷ യാചിക്കാനെത്തുന്ന ആൾക്കൊപ്പം തൻറെ ഭാര്യ ഒളിച്ചോടിപ്പോയതായി ഭർത്താവിന്റെ പരാതി. ഹർദോയി ജില്ലയിലെ രാജു എന്ന ഭർത്താവാണ് തന്റെ ഭാര്യ ഭിക്ഷ യാചിക്കുന്നയാൾക്കൊപ്പം ഓടിപ്പോയതായി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഹർദോയി ജില്ലയിലെ ഹർപൽപുർ എന്ന പ്രദേശത്താണ് രാജുവും ഭാര്യ രാജേശ്വരിയും താമസിക്കുന്നത്. ഇവർക്ക് ആറ് മക്കളുണ്ട്. പ്രദേശത്ത് സ്ഥിരമായി ഭിക്ഷ യാചിക്കാനെത്തുന്ന നാനെ പണ്ഡിറ്റ് എന്നയാളുമായി തന്റെ ഭാര്യ ഓടിപ്പോയി എന്നാണ് രാജു പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

പരാതിയിൽ പറയുന്നത് പ്രകാരം സംഭവം ഇങ്ങനെയാണ്. പ്രദേശത്ത് ഭിക്ഷ യാചിക്കുന്ന നാനെ പണ്ഡിറ്റ് എന്നയാളുമായി തന്റെ ഭാര്യ സ്ഥിരം സംസാരിക്കാറുണ്ട് എന്ന് രാജു പറയുന്നു. ഈ സംസാരം പിന്നീട് ഇരുവരും തമ്മിലുള്ള ഫോൺ വിളികളിലേക്കെത്തി. ജനുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മാർക്കറ്റിലേക്ക് പച്ചക്കറി വാങ്ങാനെന്ന് മകളോട് പറഞ്ഞ് പോയതാണ് രാജുവിന്റെ ഭാര്യ രാജേശ്വരി. പക്ഷെ രാജേശ്വരി തിരിച്ചുവരാതിരുന്നപ്പോൾ രാജു അന്വേഷിച്ചിറങ്ങി.

എന്നാൽ പരിശോധനയിൽ രാജുവിന് തന്റെ ഭാര്യയെ എവിടെയും കണ്ടെത്താനായില്ല. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ എരുമയെ വിറ്റുകിട്ടിയ പണം നഷ്ടപ്പെട്ടതായി രാജു മനസിലാക്കി. നേരത്തെതന്നെ ഭിക്ഷ യാചിച്ചിരുന്ന നാനെ പണ്ഡിറ്റിനെ സംശയിച്ചിരുന്നതിനാൽ തന്റെ ഭാര്യ ഇയാൾക്കൊപ്പം ഒളിച്ചോടിയതാണെന്നാണ് രാജു പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതി സ്വീകരിച്ച പൊലീസ് നാനെ പണ്ഡിറ്റിനായും രാജേശ്വരിക്കായും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Content Highlights: Husband accuses wife elopped with beggar

dot image
To advertise here,contact us
dot image