ന്യൂയോർക്ക്: ഓപ്പൺ എഐ സ്ഥാപകൻ സാം ആൾട്ട്മാൻ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയുമായി സഹോദരി. മിസോറിയിലെ യു എസ് ഡിസ്ട്രിക് കോടതിയിലാണ് സഹോദരിയായ ആൻ ആൾട്ട്മാൻ പരാതി നൽകിയത്.
1997 നും 2006 നും ഇടയിൽ സാം ആൾട്ട്മാൻ തന്നെ തുടർച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും ഇത് മൂലം തനിക്ക് കടുത്ത മാനസിക, വൈകാരിക ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും യുവതി പറയുന്നു. സംഭവങ്ങൾ തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു. സാമിന് പന്ത്രണ്ടും തനിക്ക് മൂന്നും വയസ് പ്രായം മുതൽ ലൈംഗിക ദുരുപയോഗം തുടങ്ങിയതായും ആൻ പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകുന്നത് വരെ ആൾട്ട്മാൻ പീഡനം തുടർന്നതായും ആൻ പറഞ്ഞു.
ആനിൻ്റെ ആരോപണങ്ങൾ പൂർണമായും തള്ളി ആൾട്ട്മാനും കുടുംബവും രംഗത്തെത്തി. ആനിന്റെ ആരോപണം തെറ്റാണെന്നും മാനസികാരോഗ്യ വെല്ലുവിളി നേരിടുന്നതിനാലാണ് ആൻ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചതെന്നും ആൾട്ട്മാനും കുടുംബവും അറിയിച്ചു.
തങ്ങൾ ആനിനെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു. അവളുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ ശ്രദ്ധപുലർത്തുന്നുണ്ട്. വർഷങ്ങളായി ആനിന്റെ ചെലവുകൾ തങ്ങളാണ് വഹിക്കുന്നത്. എന്നാൽ ഇപ്പോൾ ആൻ കൂടുതൽ സാമ്പത്തിക സഹായങ്ങൾ ആവശ്യപ്പെടുകയാണ്. കഴിഞ്ഞ കുറേ നാളുകളായി ആൻ ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടി.
Content Highlight- Sister files complaint against Open AI founder Sam Altman