ന്യൂയോർക്ക്: അരകെട്ടിൻ്റെ ഭംഗി വർധിപ്പിക്കാനായി വാരിയെല്ല് നീക്കം ചെയ്ത് ഇൻഫ്ലുവൻസർ. 14 ലക്ഷം രൂപ ചിലവാക്കിയാണ് ഇൻഫ്ലുവൻസർ തൻ്റെ ആറ് വാരിയെല്ലുകൾ പുറത്തെടുത്തത്. പുറത്തെടുത്ത വാരിയെല്ലുകൾ ഇനി കിരീടം ഉണ്ടാക്കാനായി ഉപയോഗിക്കുമെന്ന് ഇവർ അറിയിച്ചു. എമിലി ജയിംസ് എന്ന ഇരുപത്തിയേഴുകാരിയായ അമേരിക്കൻ ട്രാൻസ് വുമണാണ് തൻ്റെ വാരിയെല്ലുകൾ നീക്കം ചെയ്തത്.
ശസ്ത്രക്രിയ്ക്ക് ശേഷം കടുത്ത വേദന അനുഭവപ്പെട്ടെന്നും ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സഹായത്താൽ വേദന കുറഞ്ഞുവെന്നും ഇവർ അറിയിച്ചു. ശസ്ത്രക്രിയയിൽ നീക്കം ചെയ്ത വാരിയെല്ലുകൾ തൻ്റെ കൈവശം ഉണ്ടെന്നും തൻ്റെ അടുത്ത സുഹ്യത്തിന് ഇത് സമ്മാനമായി നൽക്കാമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് ഇത് കിരീടമാക്കാമെന്ന് തീരുമാനം എടുക്കുകയായിരുന്നുവെന്ന് ഇവർ അറിയിച്ചു.
content highlight- Influencer removed the ribs for small waist, will make crown with the removed rib.