ഇറാനിൽ വെടിവെയ്പ്; രണ്ട് സുപ്രീംകോടതി ജഡ്ജിമാർ കൊല്ലപ്പെട്ടു; സ്വയം ജീവനൊടുക്കി അക്രമി

ജഡ്ജിമാരായ ഹൊജാതുസ്‍ലം അലി റസിനി, ആയത്തുല്ല മൊഹമ്മദ് മൊഗീസെ എന്നിവരാണ് കൊല്ലപ്പെട്ടത്

dot image

ടെഹ്റാൻ : ഇറാനിൽ രണ്ട് സുപ്രീംകോടതി ജഡ്ജിമാർ വെടിയേറ്റ് മരിച്ചു. മറ്റൊരു ജഡ്ജിക്ക് പരിക്കേറ്റു. ജഡ്ജിമാരായ ഹൊജാതുസ്‍ലം അലി റസിനി , ആയത്തുല്ല മൊഹമ്മദ് മൊഗീസെ എന്നിവരാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റ ജഡ്ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സുപ്രീംകോടതിക്ക് പുറത്തായിരുന്നു അപ്രതീക്ഷിത വെടിവെയ്പ് നടന്നത്. ജഡ്ജിമാർക്ക് നേരെ വെടിവെച്ച ശേഷം അക്രമിയും സ്വയം വെടിവെച്ച് ജീവനൊടുക്കി. ഒരു ജഡ്ജിയുടെ അംഗരക്ഷകനും വെടിയേറ്റതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

രാഷ്ട്രീയ തടവുകാരുടെ വിചാരണക്ക് നേതൃത്വം നൽകിയയാളാണ് മൊഹമ്മദ് മൊഗീസെ. പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾ മുൻപ് കുർദിഷ് വനിതാ ആക്റ്റിവിസ്റ്റ് പക്ഷാൻ അസീസിയുടെ വധശിക്ഷ ഇറാൻ സുപ്രീംകോടതി ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെ ഐക്യരാഷ്ട്ര സഭയടക്കം രംഗത്തുവന്നിരുന്നു. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം ഊർജ്ജിതമായി തുടരുമെന്ന് അധികൃതർ പറഞ്ഞു

Content Highlights : 2 Iran Supreme Court judges involved in espionage cases killed in Tehran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us