വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് മാറ്റി. ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ജനുവരി 20 ന് വാഷിങ്ടണ്‍ ഡിസിയില്‍ മൈനസ് ഏഴ് ഡിഗ്രി സെല്‍സ്യസ് താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അപകടകരമായ തണുത്ത കാലാവസ്ഥാ മുന്നറിയിപ്പ് വന്നതോടെയാണ് വേദിയിൽ മാറ്റം വരുത്തുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടകരമായ മഞ്ഞുവീഴ്ചയ്ക്കൊപ്പം ശൈത്യക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
1985-ൽ റൊണാൾഡ് റീഗൻ്റെ സ്ഥാനാരോഹണത്തിനുശേഷം ഇതാദ്യമായാണ് അപകടകരമായ തണുത്ത കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നത്. ആളുകള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനാണ് തീരുമാനമെന്ന് ട്രംപ് തന്റെ സമൂഹ്യ മാധ്യമങ്ങലിലൂടെ അറിയിച്ചിരുന്നു. കാപിറ്റോൾ മന്ദിരത്തിൽ വെച്ചാണ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിഞ്ജ ചെയ്യുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ഥിതിഗതി കണക്കിലെടുത്ത് ട്രംപ് അനുകൂലികള്‍ക്കായി കാപ്പിറ്റോളിന് പുറത്ത് പ്രത്യേക സ്ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡൻ ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2020ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ട ട്രംപ് സത്യപ്രതിജ്ഞe ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ജോ ബൈഡന് അധികാരം കൈമാറാതിരുന്ന ട്രംപിന്‍റെ നടപടി വലിയ വിവാദങ്ങൾക്കും സംഘർഷത്തിനുമൊക്കെ വഴിയൊരുക്കിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ ട്രംപ് തന്നോട് കാണിച്ചതു പോലെ താൻ തിരികെ കാണിക്കില്ലെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും ബൈഡൻ പറഞ്ഞിരുന്നു.
Content Highlights: Donald Trump's inauguration moved indoors due to 'dangerous' cold