ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡൻ്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേലിൻ്റെയും വിവാഹ മോചന അഭ്യൂഹങ്ങൾ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എക്സ് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഒബാമ. മിഷേലിൻ്റെ ജന്മ ദിനത്തിൽ ആശംസയറിച്ചാണ് ഒബാമ പോസ്റ്റ് പങ്കുവെച്ചത്.
ജന്മദിനാശംസകൾക്ക് പുറമേ മിഷേലിനോടൊപ്പം ജീവിതം പങ്കിടാൻ കഴിയുന്നതിലുള്ള സന്തോഷവും ഒബാമ പങ്കുവെയ്ക്കുന്നുണ്ട്. മിഷേലിനൊപ്പമുള്ള ഒരു ചിത്രവും കുറിപ്പിനൊപ്പം ഒബാമ പോസ്റ്റ് ചെയ്തു. പോസ്റ്റിന് നന്ദി അറിയിച്ച് മിഷേലും രംഗത്തെത്തി.
Happy birthday to the love of my life, @MichelleObama. You fill every room with warmth, wisdom, humor, and grace – and you look good doing it. I’m so lucky to be able to take on life's adventures with you. Love you! pic.twitter.com/WTrvxlNVa4
— Barack Obama (@BarackObama) January 17, 2025
കഴിഞ്ഞ കുറച്ച് നാളുകളായി ഒബാമയക്കൊപ്പം മിഷേൽ പൊതുപരിപാടികളിൽ പങ്കെടുത്തിരിന്നില്ല.അമേരിക്കൻ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ സംസ്കാര ചടങ്ങിലും മിഷേൽ പങ്കെടുത്തില്ല. ഇതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്.
content highlight- 'Obama and Michelle are going to break up?' Obama's X Post Responds to Rumors