'വെറുപ്പിന് ഇടയില്ലാതെ സമൂഹത്തെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; ട്രംപിന് ആശംസയറിയിച്ച് മാര്‍പാപ്പ

രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുമെന്നുള്ള ട്രംപിന്റെ പ്രസ്താവനയെ കഴിഞ്ഞ ദിവസം മാര്‍പാപ്പ അപലപിച്ചിരുന്നു

dot image

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശംസയറിയിച്ച് ഫ്രാൻസിസ് മാര്‍പാപ്പ. വെറുപ്പിന് ഇടമില്ലാത്ത രീതിയില്‍ സമൂഹത്തെ നയിക്കണമെന്ന് ട്രംപിനോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. പൗരന്മാര്‍ക്കിടയില്‍ സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ്

മാര്‍പാപ്പയുടെ സന്ദേശം. ട്രംപിന് ദൈവം അറിവും ശക്തിയും സംരക്ഷണവും നല്‍കട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു.

Pop francis
മാർപാപ്പ

'താങ്കളുടെ നേതൃത്വത്തില്‍ അമേരിക്കന്‍ ജനത അഭിവൃദ്ധിപ്പെടുകയും വെറുപ്പിനും വിവേചനത്തിനും ഇടയില്ലാത്ത, കൂടുതല്‍ നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കാന്‍ എപ്പോഴും പരിശ്രമിക്കുകയും ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. അതേസമയം തന്നെ, നമ്മുടെ സമൂഹം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സമാധാനവും മനുഷ്യര്‍ക്കിടയിലെ ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങളുടെ ശ്രമങ്ങളെ നയിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം', മാര്‍പാപ്പ പറഞ്ഞു.

രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുമെന്നുള്ള ട്രംപിന്റെ പ്രസ്താവനയെ കഴിഞ്ഞ ദിവസം മാര്‍പാപ്പ അപലപിച്ചിരുന്നു. ഇത് സത്യമാണെങ്കില്‍ വലിയ വിപത്തായിരിക്കുമെന്ന് ഇറ്റാലിയന്‍ മാധ്യമമായ നോവിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍പാപ്പ പറഞ്ഞിരുന്നു. നേരത്തെയും ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ മാര്‍പാപ്പ വിമര്‍ശിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ട്രംപ് അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ട്രംപ് അനുകൂലികള്‍ക്കായി കാപ്പിറ്റോളിന് പുറത്ത് പ്രത്യേക സ്‌ക്രീനുകളില്‍ ചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ടിക്ടോക് നിരോധനം, യുക്രെയ്ന്‍ യുദ്ധം എന്നീ വിഷയങ്ങളിലടക്കം ട്രംപിന്റെ ആദ്യ ഉത്തരവുകള്‍ എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.

Content Highlights: Francis Pop message to Donald Trump

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us