ഒടുവിൽ ടിക് ടോക് മുട്ടുമടക്കി; പാതി നിയന്ത്രണവും അമേരിക്കയുടെ കയ്യിലാകും; പ്രവർത്തനം പുനഃസ്ഥാപിക്കും

ആപ്പിന്റെ പ്രവർത്തനം ഉടൻ രാജ്യത്ത് പുനഃസ്ഥാപിക്കും

dot image

വാഷിംഗ്‌ടൺ: അമേരിക്കൻ നീതി ന്യായ വ്യവസ്ഥയെയും ട്രംപിനെയും അനുസരിച്ച് യുഎസിൽ പ്രവർത്തനം തുടരാൻ ടിക് ടോക് തീരുമാനം. ഇതുപ്രകാരം ആപ്പിന്റെ പ്രവർത്തനം ഉടൻ രാജ്യത്ത് പുനഃസ്ഥാപിക്കും. അമ്പത് ശതമാനം ഓഹരികളും അമേരിക്കക്കാർക്ക് കൈമാറാമെന്ന തീരുമാനം ടിക് ടോക് അംഗീകരിച്ചതിനാലാണ് പ്രവർത്തനം പുനഃസ്ഥാപിക്കാൻ സാധിച്ചത്.

ജനുവരി 19 മുതൽ യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്നും ടി​ക് ടോ​ക് നീക്കം ചെയ്യപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. 19-ന​കം ബൈ​റ്റ്ഡാ​ൻ​സ് ക​മ്പ​നി​യു​ടെ യുഎ​സി​ലെ മു​ഴു​വ​ൻ ആ​സ്തി​യും വി​റ്റൊ​ഴി​യ​ണ​മെ​ന്ന ജോ ​ബൈ​ഡ​ൻ സ​ർക്കാ​ർ ന​ട​പ്പാ​ക്കി​യ നി​യ​മം പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് ടി ടോക് പ്രവർത്തനം നിർത്താൻ തീരുമാനിച്ചത്.

ആ​സ്തി വി​റ്റി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്ത് നി​രോ​ധ​നം നേ​രി​ട​ണ​മെ​ന്ന വി​വാ​ദ​ നി​യ​മ​ത്തി​ന് സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. പ്ര​വ​ർ​ത്തനം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ടി​ക് ടോ​ക് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പറഞ്ഞിരുന്നു. എന്നാൽ ട്രംപ് അധികാരമേൽക്കുന്നതിന് വെറും മണിക്കൂറുകൾക്ക് മുൻപ് ടിക് ടോക് അനുകൂല തീരുമാനമെടുക്കുകയായിരുന്നു.

അതേസമയം, അമേരിക്കൻ പ്രസി‍ഡൻ്റായുള്ള സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ആരാധകർക്കായി വാഷിംങ്ടണില്‍ കൂറ്റന്‍ റാലി ഒരുക്കി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ വിക്ടറി റാലി' എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിലേയ്ക്ക് ട്രംപ് ആരാധകർ ഒഴുകിയെത്തി. കാപ്പിറ്റല്‍ വണ്‍ അറീനയിലായിരുന്നു ട്രംപിന്‍റെ വിജയറാലി. അധികാരത്തിലെത്തുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റാലിയിൽ ട്രംപ് പ്രഖ്യാപിച്ചു. തടിച്ച് കൂടിയ ആരാധകർ അത്യാഹ്ളാദത്തോടെയാണ് ട്രംപിൻ്റെ പ്രഖ്യാപനത്തെ വരവേറ്റത്.

ഇലോൺ മസ്‌കിന് ടിക് ടോക്കിന്റെ യുഎസ് ബിസിനസ് വിൽക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉയർന്നുവന്നിരുന്നു. എന്നാൽ ഇത് കമ്പനിതന്നെ തള്ളിയിരുന്നു. അമേരിക്കയിൽ വരാനിരിക്കുന്ന നിരോധനം തടയുന്നതിൽ കമ്പനി പരാജയപ്പെട്ടാൽ ടിക് ടോക്കിന്റെ യുഎസ് ബിസിനസ് ഇലോൺ മസ്‌കിന് വിൽക്കുന്നതിനുള്ള സാധ്യതകൾ ടിക് ടോക്ക് തേടുന്നതായി ബ്ലൂംബെർഗ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ പ്രവർത്തനം കമ്പനി പുനഃസ്ഥാപിക്കുന്നതോടെ പുതിയ നിക്ഷേപകർ ആരായിരിക്കും എന്ന അഭ്യൂഹവും ശക്തമാണ്.

അതേസമയം, രാജ്യത്തിലേക്കുളള അധിനിവേശം അവസാനിപ്പിക്കുമെന്നും അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപ്പാക്കുമെന്നും ഡൊണാൾഡ് ട്രംപ്. നാളെ സൂര്യൻ അസ്തമിക്കുമ്പോഴേക്കും നമ്മുടെ രാജ്യത്തെ അധിനിവേശം നിലച്ചിരിക്കുമെന്നായിരുന്നു " ക്യാപിറ്റൽ വൺ അരീനയിൽ നടന്ന "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ വിക്ടറി റാലി"യിൽ ട്രംപിൻ്റെ പ്രഖ്യാപനം.

ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ ശ്രമം ആരംഭിക്കുമെന്നുമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പ്രതിജ്ഞ ട്രംപ് വിക്ടറി വേദിയിലും ആവ‍ർത്തിച്ചു. 'ഇത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ്. 75 ദിവസങ്ങൾക്ക് മുമ്പ്, നമ്മുടെ രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഐതിഹാസികമായ രാഷ്ട്രീയ വിജയം ഞങ്ങൾ നേടി. നാളെ മുതൽ, ഞാൻ ചരിത്രപരമായ ശക്തിയോടെ പ്രവർത്തിക്കുകയും നമ്മുടെ രാജ്യം നേരിടുന്ന ഓരോ പ്രതിസന്ധിയും പരിഹരിക്കുകയും ചെയ്യു'മെന്നായിരുന്നു വിക്ടറി റാലിയിലെ ട്രംപിൻ്റെ പ്രഖ്യാപനം.

Content Highlights: TikTok to start operations at US

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us