വാഷിങ്ടൺ: ഇസ്രായേൽ - ഹമാസ് വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ആദ്യ ദിവസം തന്നെ 630 സഹായ ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചതായി അറിയിച്ച് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ആക്രമണത്തിന്റെ കടുത്ത ആഘാതം നേരിടുന്ന വടക്കൻ ഗസ്സയിലേക്ക് അവയിൽ 300 ട്രക്കുകളെങ്കിലും എത്തിക്കുമെന്ന് അദ്ദേഹം സുരക്ഷ സമിതിയെ അറിയിച്ചു.
മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിർത്തൽ കരാർ പുറപ്പെടുവിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെയുള്ള 33 ബന്ദികളെയും വിട്ടയക്കുക. പരിക്കേറ്റവർ, രോഗികൾ എന്നിവരെയും മോചിപ്പിക്കും. ഏഴാം ദിവസം നാലു പേരെയും 14-ാം ദിവസം മൂന്നുപേരെയും പുറത്തെത്തിക്കും. കരാർ പ്രകാരം ബന്ദികളായ അവശേഷിച്ചവരെ അവസാന ആഴ്ച്ചയോടെ പുറത്തെത്തിക്കും.
വെടിനിർത്തൽ കരാറിൻ്റെ അടിസ്ഥാനത്തിലാണ് ഇസ്രായേല്‍ ഗസ്സയിലേക്ക് ട്രക്കുകളുടെ പ്രവേശനം അനുവദിച്ചത്. തുടർന്ന് ഗസ്സയിലെ റഫയിലെ തങ്ങളുടെ തകർന്ന വീടുകളിലേക്ക് തിരികെയെത്തുകയാണ് പലസ്തീൻ ജനങ്ങൾ.
Content Highlights: UN Secretary General Antonio Guterres announced that 630 aid trucks entered Gaza on the first day of the Israel-Hamas ceasefire agreement.