'​ഗാസ വൃത്തിയാകണമെങ്കിൽ ജനങ്ങളെ മാറ്റണം'; അഭയാർത്ഥികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ട്രംപ്

'ഗാസയിൽ താമസിക്കുക എന്നത് സങ്കീർണമാണ്, അഭയാർത്ഥികളെ മാറ്റിപ്പാർപ്പിക്കുക എന്നത് അനിവാര്യം'

dot image

വാഷിങ്ടൺ: ഗാസ വൃത്തിയാകണമെങ്കിൽ ജനങ്ങളെ മാറ്റണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ​ഗാസയിലെ അഭയാർത്ഥികളെ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന.

ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. വർഷങ്ങളായി സംഘർഷ മേഖലയാണ് ​ഗാസ. അവിടെ ആകെ തകർക്കപ്പെട്ടിരിക്കുകയാണ് . ​ഗാസയിൽ താമസിക്കുക എന്നത് സങ്കീർണമാണ്. അഭയാർത്ഥികളെ മാറ്റിപ്പാർപ്പിക്കുക എന്നത് അനിവാര്യമാണ്. ഇവർക്കായി വീട് നിർമിച്ച് നൽകും. ഗാസയിലെ അഭയാർത്ഥികൾക്ക് ഒരു മാറ്റത്തിനായി സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന ഒരിടം കണ്ടെത്തും. അവിടേക്ക് അഭയാർത്ഥികളെ മാറ്റിപ്പാർപ്പിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

​അതേസമയം, അഭയാർത്ഥികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന ട്രംപിന്റെ പ്രസ്താവനയെ എതിർത്ത് ഹമാസ് രം​ഗത്തെത്തി. പലസ്തീനികളെ ഗാസയില്‍ നിന്ന് കുടിയൊഴിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബസീം നെയിം പറഞ്ഞു.

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലിന് പിന്നാലെയുള്ള ബന്ദി മോചനം തുടരുകയാണ്. ശനിയാഴ്ച നാല് ഇസ്രയേല്‍ വനിതാ സൈനികരെ ഹമാസ് മോചിപ്പിച്ചിരുന്നു. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ ബാഗ് എന്നിവരെയാണ് മോചിപ്പിച്ചത്. 200 ഓളം ​പലസ്തീനിയൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചിരുന്നു. മോചിതരായ 200 പലസ്തീനികളിൽ 120 പേർ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞവരാണ്. യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് വെടിനിർത്തൽ കരാറിന് ധാരണയായത്. ആറാഴ്ചത്തേക്കാണ് പ്രാഥമിക വെടിനിർത്തൽ.

Content Highlights: Trump Wants Arab Countries to Take Palestinians from Gaza

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us