VIDEO: പറന്നുയർന്നു, റഡാറിൽ നിന്നും കാണാതായ വിമാനം ബ്രസീലിൽ തിരക്കേറിയ റോഡിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ചെറുവിമാനം നിയന്ത്രണം നഷ്ട‌മായി താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെ തിരക്കേറിയ റോഡിലേക്ക് കൂപ്പുകുത്തുകയായിരുന്നു

dot image

ബ്രസീലിയ: റഡാറിൽ നിന്നും കാണാതായ വിമാനം റോഡിലേക്ക് ഇടിച്ചുകയറി. രണ്ട് മരണം. പൈലറ്റും കോ പൈലറ്റുമാണ് മരിച്ചത്. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. തെക്കൻ ബ്രസീലിലെ ദേശീയ പാതയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

ചെറുവിമാനം നിയന്ത്രണം നഷ്ട‌മായി താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെ തിരക്കേറിയ റോഡിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്കാണ് ചെറുവിമാനം ഇടിച്ചുകയറിയത്. പിന്നാലെ മറ്റ് നിരവധി വാഹനങ്ങളേയും വിമാനം ഇടിച്ചിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വിമാനം നിലംപതിച്ചയുടൻ തീ​ഗോളമായി മാറുന്നതും ദൃശ്യങ്ങളിൽ കാണാം. പോർട്ടോ സെഗൂരോയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ റഡാറിൽ നിന്ന് വിമാനം കാണാതായിരുന്നു. അതേസമയം അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഫ് 90 കിംഗ് എയർ ഇരട്ട എൻജിൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

Content Highlight: Aircraft, which went missing from radar, later crashed into road; Two died

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us