
ഗാസ മുനമ്പ്: ഹമാസുമായുള്ള വെടിനിർത്തൽ കരാറിന് പിന്നാലെ ഗാസയുടെ നെറ്റ്സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ഇസ്രയേൽ. സംഘർഷ കാലത്ത് വടക്കൻ- തെക്കൻ ഗാസ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്താണ് ഇസ്രയേൽ സൈന്യം തമ്പടിച്ചിരുന്നത്. വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് ആണ് ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ പലസ്തീനികൾക്ക് കടന്നുപോകാൻ ഇസ്രയേൽ അനുവാദം നൽകിയിരുന്നു. ഇവരെ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നില്ല. ഇതോടെ നിരവധി പലസ്തീനിയൻ കുടുംബങ്ങളാണ് ഗാസയിലേക്ക് കടന്നുപോയത്.
ജനുവരി 19നാണ് ഇസ്രയേൽ ഹമാസ് വെടിനിർത്തൽ കരാറിന് ഒപ്പുവെക്കുന്നത്. ഈ കരാർ അനുസരിച്ച് ഇതുവരെ 21 ഇസ്രയേലി ബന്ധികളേയും 566 പലസ്തീൻ തടവുകാരേയും ഇതുവരെ മോചിപ്പിച്ചിട്ടുണ്ട്.
Content Highlight: Israel troops withdraw from corridor that split Gaza in two