![search icon](https://www.reporterlive.com/assets/images/icons/search.png)
ഇസ്ലാമാബാദ്: സർക്കാർ ജോലിക്കാരുടെ മരണശേഷം ജോലി കുടുംബത്തിലെ അംഗങ്ങൾക്ക് ലഭിക്കുന്ന ആശ്രിത നിയമന നയം നിർത്തലാക്കി പാകിസ്താൻ സർക്കാർ. നയം ഭരണഘടനാ വിരുദ്ധവും ഏറെ വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം.എക്സ്പ്രസ് ട്രിബൂണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2024 ഒക്‌ടോബർ 18ലെ സുപ്രീം കോടതി വിധിയെ തുടർന്നാണ് സർക്കാർ നടപടി. പുതിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ സഹായപാക്കേജിനും സർക്കാരിൽ നിന്ന് ലഭിക്കേണ്ട മറ്റ് സഹായങ്ങൾക്കും അർഹതയുണ്ടായിരിക്കും. ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്ന ജീവനക്കാരുടെ കുടുംബത്തിന് പുതിയ നടപടി ബാധകമല്ല. സുപ്രീം കോടതി വിധിക്ക് മിൻപ് ഇത്തരത്തിൽ ജോലി ലഭിച്ചവർക്കും പുതിയ നടപടി ബാധകമല്ല.
Content Highlight : No jobs for families of deceased civil servants under new govt rule