ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് അന്തരിച്ചു

സംസ്കാരം ചൊവ്വാഴ്ച കാലിംപോങ്ങിൽ നടക്കും

dot image

കാലിംപോങ്: ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് (97) അന്തരിച്ചു. വടക്കൻ ബംഗാളിലെ കാലിംപോങ്ങിലെ വീട്ടിലായിരുന്നു അന്ത്യം. ദലൈലാമയുടെ 6 സഹോദരങ്ങളിൽ ഏറ്റവും മുതിർന്നയാളായ ഗ്യാലോ ടിബറ്റിന്റെ അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ടിബറ്റൻ പ്രവാസ സർക്കാരിൽ 1991 മുതൽ 1993 വരെ പ്രധാനമന്ത്രിയും 1993 മുതൽ 1996വരെ സുരക്ഷാമന്ത്രിയുമായിരുന്നു.

1928-ൽ ചൈനയിലെ ടാക്‌സറിലാണ് ഗ്യാലോ ജനിച്ചത്. 1939-ൽ അദ്ദേഹം കുടുംബത്തോടൊപ്പം ടിബറ്റിലെ ലാസയിലേക്ക് താമസം മാറി. 14 വയസ്സുള്ളപ്പോൾ ചൈനയിലെ നാൻജിംഗിൽ ചൈനീസ് ചരിത്രം പഠിക്കാൻ പോയി. അവിടെ അദ്ദേഹം ചിയാങ് കൈ-ഷെക് ഉൾപ്പെടെയുള്ള നേതാക്കളെ കണ്ടുമുട്ടി. 1948-ൽ ഷു ഡാനെ വിവാഹം കഴിച്ചു. സംസ്കാരം ചൊവ്വാഴ്ച കാലിംപോങ്ങിൽ നടക്കും.

Content Highligts: Dalai Lama's Brother Died At 97

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us