ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം, കഴിഞ്ഞ ദിവസത്തേക്കാൾ ക്ഷീണിതൻ; ശ്വാസതടസ്സം നേരിട്ടതായി മെഡിക്കൽ ബുളളറ്റിൻ

പോപ്പ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ അറിയിച്ചു

dot image

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം കഴിഞ്ഞ ദിവസത്തേക്കാൾ ക്ഷീണിതനാണെന്നും ശ്വാസ തടസം നേരിട്ടതായി മെഡിക്കൽ ബുള്ളറ്റിനിലൂടെ ഡോക്ടർമാർ പറഞ്ഞു. പോപ്പ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ അറിയിച്ചു.

മാര്‍പാപ്പ അ​​​​​പ​​​​​ക​​​​​ട​​​​​നി​​​​​ല ത​​​​​ര​​​​​ണം ചെ​​​​​യ്തി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് ശനിയാഴ്ചയും മെ​​​​​ഡി​​​​​ക്ക​​​​​ൽ സം​​​​​ഘം അറിയിച്ചിരുന്നു. അ​​​​​ടു​​​​​ത്ത​​​​​യാ​​​​​ഴ്ച​​​​​കൂ​​​​​ടി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ തു​​​​​ട​​​​​രേ​​​​​ണ്ടി​​​​​വ​​​​​രുമെന്നായിരുന്നു ഡോ. ​​​​​സെ​​​​​ർ​​​​​ജി​​​​​യോ ആ​​​​​ൽ​​​​​ഫി​​​​​യേ​​​​​രി അ​​​​​റി​​​​​യി​​​​​ച്ചത്. ത​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളൊ​​​​​ന്നും മ​​​​​റ​​​​​ച്ചു​​​​​വ​​​​​യ്ക്ക​​​​​രു​​​​​തെ​​​​​ന്ന് മാ​​​​​ർ​​​​​പാ​​​​​പ്പ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചതായും ഡോ​​​​​ക്‌​​​​​ട​​​​​ർ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തിയിരുന്നു.

റോമിലെ ജെമിലി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മാർപ്പാപ്പ. നേരത്തെ പോപ്പിൻ്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചിരുന്നു. പ്രായാധിക്യം ​രോ​ഗത്തെ കൂടുതൽ സങ്കീർണമാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14 ന് ആണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചെറുപ്രായത്തിലേ ശ്വാസകോശ അണുബാധയെ തുടർന്ന് മാർപ്പാപ്പയുടെ ശ്വാസകോശത്തിൻ്റെ ഒരു ഭാ​ഗം നീക്കം ചെയ്തിരുന്നു. കാൽമുട്ടുകളിലെ വേദനയുൾപ്പെടെ ഉള്ളതിനാൽ വീൽചെയർ മാർപ്പാപ്പ ഉപയോ​ഗിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ രീതിയിൽ ആരോ​ഗ്യ പ്രശ്നങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടിരുന്നു. 2023ലും ന്യൂമോണിയ ബാധയെ തുടർന്ന് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേവർഷം തന്നെ ഹെർണിയ ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു.

Content Highlights: Pope Francis Health Condition is Serious Says by Medical Bulletin

dot image
To advertise here,contact us
dot image