പാകിസ്താനിൽ മദ്രസയില്‍ നമസ്‌കാരത്തിനിടെ ചാവേര്‍ ആക്രമണം; അഞ്ച് പേർക്ക് ദാരുണാന്ത്യം

അപകടത്തിൽ മതപുരോഹിതൻ ഉൾപ്പെടെ നാല് പേർ‌ കൊല്ലപ്പെട്ടു

dot image

ഇസ്‍ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ മദ്രസയില്‍ ജുമ നമസ്‌കാരത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മതപുരോഹിതൻ ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. ഖൈബർ പഖ്തൂഖ പ്രവിശ്യയിലെ ദാറുൽ ഉലൂം ഹഖാനിയ മദ്രസയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയായിരുന്നു സംഭവം. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. .

ചാവേർ ബോംബാക്രമണമാണ് ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ട മതപുരോഹിതൻ ഹമീദുൽ ഹഖ് ഹഖാനിയെ ലക്ഷ്യം വെച്ചാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസിന്റെ പ്രഥമിക നി​ഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

1947ൽ മൗലാന അബ്ദുൽ ഹഖ് ഹഖാനി സ്ഥാപിച്ചതാണ് ഈ മദ്രസ. പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ വധശ്രമത്തിൽ ചില വിദ്യാർത്ഥികൾക്ക് ​പങ്കു​ണ്ടെന്ന ആരോപണമുയർന്നതിന് പിന്നാലെ ഈ മദ്രസ നിരീക്ഷണത്തിലായിരുന്നു.

Content Highlights: 5 dead in suicide bomb attack at seminary in Pakistan

dot image
To advertise here,contact us
dot image