ശ്വാസതടസവും ഛർദ്ദിയും മൂർച്ഛിച്ചു; മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമെന്ന് വത്തിക്കാൻ

ശ്വാസതടസവും ഛർദ്ദിയും മൂർച്ഛിച്ചതായും മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു

dot image

വത്തിക്കാൻ: ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം. ശ്വാസതടസവും ഛർദ്ദിയും മൂർച്ഛിച്ചതായും മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. കൃത്രിമ ശ്വാസം നൽകുന്നുണ്ട്.

ശ്വസിക്കുമ്പോൾ ഛർദ്ദില്‍ അനുഭവിക്കുന്നതാണ് ആരോ​ഗ്യം പെട്ടെന്ന് വഷളാകുന്നതെന്നും വത്തിക്കാൻ ഇന്നലെ ഇറക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കൃത്രിമ ശ്വാസത്തോട് പ്രതികരണിക്കുന്നുണ്ടെന്നും വത്തിക്കാൻ റിപ്പോർട്ടിൽ പറയുന്നു. ശ്വാസതടസ്സം മാർപാപ്പയുടെ അവസ്ഥ വഷളാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാൻ അടുത്ത 24 മുതൽ 48 മണിക്കൂർ വരെ സമയം എടുക്കുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ പറഞ്ഞതായി വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Content Highlight : Ailing Pope Francis Suffers Breathing "Crisis": Vatican

dot image
To advertise here,contact us
dot image