'ജീവനക്കാരുടെ നെഞ്ചിടിപ്പേറുന്നു'; വീണ്ടും കൂട്ട പിരിച്ചു വിടലിനൊരുങ്ങി ആമസോൺ

മാസങ്ങൾക്കിപ്പുറം വീണ്ടും പതിനാലായിരത്തോളം പേരെ പിരിച്ച് വിടാനൊരുങ്ങുകയാണ് ആമസോണെന്നാണ് പുറത്ത് വരുന്ന വിവരം

dot image

ന്യൂഡൽഹി: ടെക്ക് ഭീമനായ ആമസോൺ വീണ്ടും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. കഴിഞ്ഞ നവംബറിലാണ് ആമസോൺ പതിനെണ്ണാ യിരത്തോളം ജീവനക്കാരെ പിരിച്ച് വിട്ടത്. മാസങ്ങൾക്കിപ്പുറം വീണ്ടും പതിനാലായിരത്തോളം പേരെ പിരിച്ച് വിടാനൊരുങ്ങുകയാണ് ആമസോണെന്നാണ് പുറത്ത് വരുന്ന വിവരം.

മാനേജ്മെൻ്റ് തലത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ എണ്ണം 13 ശതമാനത്തോളം കുറയ്ക്കാനാണ് തീരുമാനം. ഒരു ലക്ഷത്തിന് മുകളിൽ മാനേജർമാരുള്ള ആമസോണിൽ പിരിച്ചുവിടലോടെ 91,936 ആയി കുറയും. കമ്പനിയുടെ വരുമാനത്തിലെ മന്ദതയും കമ്പനിയുടെ ചിലവിലുണ്ടായ വർദ്ധനയുമാണ് പിരിച്ച് വിടിലിൻ്റെ കാരണം എന്നാണ് കണ്ടത്തൽ. എച്ച് ആർ വിഭാ​ഗങ്ങളേയും റിട്ടെയിൽ ഡിവിഷനെയുമായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നുതെന്നാണ് വിലയിരുത്തൽ.

Content Highlights-'Employees are feeling the pinch'; Amazon prepares for another mass layoff

dot image
To advertise here,contact us
dot image