യുഎസില്‍ ടെസ്ല കാറുകള്‍ക്ക് തീയിട്ട് അജ്ഞാതന്‍; നടക്കാന്‍ പാടില്ലാത്തതെന്ന് ഇലോണ്‍ മസ്‌ക്

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ഇലോണ്‍ മസ്‌കിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി

dot image

ലൈസ് വേഗസ്: അമേരിക്കയിലെ ലാസ് വേഗസില്‍ ടെസ്ല കാറുകള്‍ അജ്ഞാതന്‍ അഗ്നിക്കിരയാക്കി. ചൊവ്വാഴ്ചയായിരുന്നു സംഭവം. കറുത്ത വസ്ത്രധാരിയായ ഒരാള്‍ ടെസ്ല കൊളീഷന്‍ സെന്ററില്‍ പാര്‍ക്കുചെയ്തിരുന്ന ടെസ്ല കാറുകള്‍ക്ക് തീയിടുകയായിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി ടെസ്ല കമ്പനി ഉടമ ഇലോണ്‍ മസ്‌ക് രംഗത്തെത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. സംഭവം ആസൂത്രിതമാണെന്ന് ലാസ് വേഗസ് മെട്രൊപോളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റാണ് അറിയിച്ചു. സംഭവം ഭീതിയുണര്‍ത്തുന്നതാണെന്ന് വീഡിയോ പങ്കുവെച്ച് നെവാഡയില്‍ നിന്നുള്ള മുന്‍ സ്റ്റേറ്റ് സെനേറ്ററായ എലിസബത്ത് ഹെല്‍ഗലീന്‍ എക്സില്‍ കുറിച്ചു. എലിസബത്ത് പങ്കുവെച്ച കുറിപ്പും വീഡിയോയും വൈറലായതോടെ പ്രതികരണവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തുകയായിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ഇലോണ്‍ മസ്‌കിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. ആക്രമം നടത്തിയ ആളെ പിടികൂടുകയും പരമാവധി ശിക്ഷ നല്‍കുകയും വേണമെന്ന് ചിലര്‍ പ്രതികരിച്ചു.

Contnet Highlights- Several Tesla vehicles burned in Las Vegas

dot image
To advertise here,contact us
dot image